---
title: "മുഹമ്മദ് ആസിഫിന് അറബിക് പദ്യം ചൊല്ലലിലും എ ഗ്രേഡ്"
english_title: "MuhammadAsif wins A grade in Arabic poetry at the State School Kalolsavam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336969/muhammadasif-wins-a-grade-in-arabic-poetry-at-the-state-school-kalolsavam"
published_at: "2026-01-18T12:10:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696c8119f2ed0_arab.jpg"
keywords: []
---

# മുഹമ്മദ് ആസിഫിന് അറബിക് പദ്യം ചൊല്ലലിലും എ ഗ്രേഡ്

> **Lead Summary:** **തൃശൂർ: **സംസ്ഥാന സ്കൂൾ കലോത്സവത്തിലെ അറബിക് കലാമേളയിൽ ഹൈസ്കൂൾ വിഭാഗം അറബിക് പദ്യം ചൊല്ലലിൽ കൊല്ലം മൈലാപ്പൂര് എ കെ എം എച്ച് എസ് എസിലെ മുഹമ്മദ് ആസിഫ് എ ഗ്രേഡ് നേടി. ആസിഫ് ഉൾപ്പെടുന്ന സംഘഗാന ടീമും നേരത്തെ ഗ്രേഡ് നേടിയിരുന്നു.

## Article Content

**തൃശൂർ: **സംസ്ഥാന സ്കൂൾ കലോത്സവത്തിലെ അറബിക് കലാമേളയിൽ ഹൈസ്കൂൾ വിഭാഗം അറബിക് പദ്യം ചൊല്ലലിൽ കൊല്ലം മൈലാപ്പൂര് എ കെ എം എച്ച് എസ് എസിലെ മുഹമ്മദ് ആസിഫ് എ ഗ്രേഡ് നേടി. ആസിഫ് ഉൾപ്പെടുന്ന സംഘഗാന ടീമും നേരത്തെ ഗ്രേഡ് നേടിയിരുന്നു.

സ്വന്തം മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കുന്ന മക്കൾക്കും ഒരു ദിനം വയസ്സാകുമെന്ന് ചിന്ത നൽകുന്നതും അവരെ ചേർത്തു പിടിക്കണം എന്ന് സന്ദേശം നൽകുന്നതുമായിരുന്നു പദ്യം.

ഓൾ ഇന്ത്യ റേഡിയോ ഗ്രേഡ് ആർട്ടിസ്റ്റും, അധ്യാപക സംഘടനാ ഭാരവാഹിയുമായ എസ്.അഹമ്മദ് ഉഖൈൽ മാസ്റ്റർ ആണ് പരിശീലകൻ . മൈലാപ്പൂര് പുളിവിള തെക്കേതിൽ അമീറിന്റെയും സുമയ്യയുടെയും മകനാണ് ഇളയ സഹോദരൻ മുഹമ്മദ് ഹാഫിസ് സംഘഗാനം ടീമിൽ ഉൾപ്പെട്ട് എ ഗ്രേഡ് നേടുകയുണ്ടായി.  ഐ.ടി.ഐ വിദ്യാർത്ഥി മുഹമ്മദ് ആരിഫ് മറ്റൊരു സഹോദരനാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336969/muhammadasif-wins-a-grade-in-arabic-poetry-at-the-state-school-kalolsavam)