---
title: "പതിനൊന്നാമതും തിളങ്ങി; സംസ്ഥാന തലത്തിൽ അറബിനാടകത്തിൽ കരുത്തുകാട്ടി പരുതൂരിൻ്റെ ജൈത്രയാത്ര തുടരുന്നു"
english_title: "64th Kerala School Kalolsavam, Paruthur High School Pallipuram wins A grade in Arabic drama"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336965/64th-kerala-school-kalolsavam-paruthur-high-school-pallipuram-wins-a-grade-in-arabic-drama-new"
published_at: "2026-01-18T11:47:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696c7b1ab7d77_dama.jpg"
keywords: []
---

# പതിനൊന്നാമതും തിളങ്ങി; സംസ്ഥാന തലത്തിൽ അറബിനാടകത്തിൽ കരുത്തുകാട്ടി പരുതൂരിൻ്റെ ജൈത്രയാത്ര തുടരുന്നു

> **Lead Summary:** **തൃശ്ശൂർ : 6**4 -മത് കേരള സ്കൂൾ കലോത്സവത്തിൽ എച്ച് എസ് അറബി നാടകത്തിൽ എ ഗ്രേഡ് നേടി പരുതൂർ ഹൈസ്കൂൾ പള്ളിപ്പുറം.

## Article Content

**തൃശ്ശൂർ : 6**4 -മത് കേരള സ്കൂൾ കലോത്സവത്തിൽ എച്ച് എസ് അറബി നാടകത്തിൽ എ ഗ്രേഡ് നേടി പരുതൂർ ഹൈസ്കൂൾ പള്ളിപ്പുറം.

> അറബി നാടക മത്സരത്തിൽ തുടർച്ചയായ പതിനൊന്നാം തവണയാണ് വിദ്യാലയം ഈ നേട്ടം കരസ്ഥമാക്കുന്നത്. “സാങ്കേതിക വിദ്യയിലൂടെ മനുഷ്യരാശിയുടെ വളർച്ചയെ ചൂണ്ടിക്കാട്ടി മനുഷ്യൻ അറിവുനേടുക എന്നത് എക്കാലത്തെയും അനിവാര്യമായ മാറ്റമാണെന്ന ആശയത്തിലൂടെ മനുഷ്യന്റെ ഈ പുരോഗതി തുടർന്നുകൊണ്ടേയിരിക്കും എന്ന് സമൂഹത്തോട് വിളിച്ചു പറഞ്ഞാണ് നാടകത്തിന്റെ പര്യവസാനം.

> സ്പേസ് തീയേറ്റർ കേരള രചനയും, ആബിദ് മംഗലം സംവിധാനവും നിർവഹിച്ച “സയസ്തമിറു ഹാദാ '' നാടകം കാണികൾക്ക് ഒരു അനുഭൂതി തന്നെയായിരുന്നു. നാടകം ഇന്നലെ രാത്രി ഏറെ വൈകി ആണ് അവസാനിച്ചത്.

കഥാപാത്രങ്ങൾ : മുഹമ്മദ്‌ റബീഹ്,മുഹമ്മദ്‌ ഷനാസ്, റിഹാൻ അലി, മുഹമ്മദ്‌ ഷിഫിൻ, തീർത്ഥ, മുഹമ്മദ്‌ ഷഹബാൻ, ഫാത്തിമ ലയാൻ, നുബ ഫാത്തിമ, നഷ ഫാത്തിമ, ബിസ്മിയ പർവിൺ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336965/64th-kerala-school-kalolsavam-paruthur-high-school-pallipuram-wins-a-grade-in-arabic-drama-new)