---
title: "ആലത്തൂരിനായി; അധ്യാപകരുടെ പ്രോത്സാഹനം വിജയ രഹസ്യം, ട്രിപ്പിൾ നേട്ടത്തിൽ വിഷ്ണു"
english_title: "64th Kerala School Kalottsavam, Vishnu CV secures A grade in all three individual events"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336955/64th-kerala-school-kalottsavam-vishnu-cv-secures-a-grade-in-all-three-individual-events"
published_at: "2026-01-18T10:40:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696c6b937a441_vishnu.jpg"
keywords: []
---

# ആലത്തൂരിനായി; അധ്യാപകരുടെ പ്രോത്സാഹനം വിജയ രഹസ്യം, ട്രിപ്പിൾ നേട്ടത്തിൽ വിഷ്ണു

> **Lead Summary:** **തൃശ്ശൂർ: ** സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പങ്കെടുത്ത മൂന്ന് വ്യക്തിഗത ഇനങ്ങളിലും എ ഗ്രേഡ് നേടി ആലത്തൂർ ബി.എസ്.എസ്. ഗുരുകുലം പ്ലസ് വൺ വിദ്യാർത്ഥിയായ വിഷ്ണു സി.വി. ചാക്യാർ കൂത്ത്, ഹിന്ദി പദ്യംചൊല്ലൽ, ഉറുദു പ്രസംഗം എന്നിവയിലാണ് പങ്കെടുത്തത്.

## Article Content

**തൃശ്ശൂർ: ** സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പങ്കെടുത്ത മൂന്ന് വ്യക്തിഗത ഇനങ്ങളിലും എ ഗ്രേഡ് നേടി ആലത്തൂർ ബി.എസ്.എസ്. ഗുരുകുലം പ്ലസ് വൺ വിദ്യാർത്ഥിയായ വിഷ്ണു സി.വി. ചാക്യാർ കൂത്ത്, ഹിന്ദി പദ്യംചൊല്ലൽ, ഉറുദു പ്രസംഗം എന്നിവയിലാണ് പങ്കെടുത്തത്.

ഉറുദു പ്രസംഗത്തിൽ തുടർച്ചയായ മൂന്നാം തവണയാണ് എ ഗ്രേഡ് നേടുന്നത്. റിട്ട. ഉറുദു അധ്യാപകനായ അഹമ്മദ് സ്വാലിഹ് മാഷാണ് പരിശീലകൻ. പത്മശ്രീ. പി. കെ. നാരായണൻ നമ്പ്യാരുടെ പൗത്രൻ ശ്രീ. ശരത് നാരായണനാണ് ചാക്യാർകൂത്തിൽ വിഷ്ണുവിന്റെ ഗുരു.

> അശോക വനികയിലെത്തിയ ഹനുമാന്റെ കരങ്ങളാൽ അക്ഷകുമാരൻ മരണപ്പെട്ട വിവരം ഭൃത്യൻമാർ രാക്ഷസ രാജാവായ രാവണനെ അറിയിക്കാൻ ചെല്ലുകയും രാവണനുമായി നടന്ന സംഭാഷണവുമാണ് ചാക്യാർ കൂത്തിലെ വൃത്താന്തം. പ്രസിദ്ധ കവയിത്രി ശ്രദ്ധ ശൗര്യ യുടെ "ചൂടി മുജെ ഹതിയാർ ദിഖായി ദേതി ഹെ " എന്ന ഹിന്ദി കവിതയാണ് അവതരിപ്പിച്ചത്.

ബി.എസ്.എസ്. ഗുരുകുലം സ്കൂളിലെ അധ്യാപകരുടെ തുടർച്ചയായ പ്രോത്സാഹനമാണ് തന്റെ വിജയ രഹസ്യമെന്നാണ് ഈ മിടുക്കൻ പറയുന്നത്. വടക്കഞ്ചേരി ശശികല നിവാസിൽ താമസിക്കുന്ന കൃഷ്ണലാൽ - യോഗിത ദമ്പതികളുടെ മകനാനണ് വിഷ്ണു. സി.വി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336955/64th-kerala-school-kalottsavam-vishnu-cv-secures-a-grade-in-all-three-individual-events)