---
title: " മൂന്നാം തവണയും അഭിമന്യുവിന് ഭരത നാട്യത്തിൽ എ ഗ്രേഡ്"
english_title: "Abhimanyu gets A grade in Bharata Natyam for the third time"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336927/abhimanyu-gets-a-grade-in-bharata-natyam-for-the-third-time-new"
published_at: "2026-01-17T22:50:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696bc5554e34f_vcm.jpg"
keywords: []
---

#  മൂന്നാം തവണയും അഭിമന്യുവിന് ഭരത നാട്യത്തിൽ എ ഗ്രേഡ്

> **Lead Summary:** **തൃശ്ശൂർ : **ചേച്ചി അഭിരാമി നൃത്തം പഠിക്കുന്നത് കണ്ടാണ് അഭിമന്യുവും കലാ രംഗത്തേക്ക് ഇറങ്ങിയത്. എന്നാൽ അത് വെറുതെയായില്ല മൂന്നാം തവണയും വിജയം കൊയ്താണ് അഭിമന്യുവിന്റെ മടക്കം.

## Article Content

**തൃശ്ശൂർ : **ചേച്ചി അഭിരാമി നൃത്തം പഠിക്കുന്നത് കണ്ടാണ് അഭിമന്യുവും കലാ രംഗത്തേക്ക് ഇറങ്ങിയത്. എന്നാൽ അത് വെറുതെയായില്ല മൂന്നാം തവണയും വിജയം കൊയ്താണ് അഭിമന്യുവിന്റെ മടക്കം.

64 ആം സംസ്ഥാന കലോത്സവം കൂടി ചേർത്ത് മികച്ച വിജയത്തോടെയാണ് അഭിമന്യു കലാ രംഗത്ത് തുടരുന്നത് കുച്ചുപുടിയിലും ഭാരതനാട്ട്യത്തിലുമാണ് അഭിമന്യു കഴിവ് തെളിയിച്ചത്.

കഴിഞ്ഞ സംസ്ഥാന കലോത്സവങ്ങളായി കുച്ചുപുടിയിൽ രണ്ട് തവണയും ഭാരതനാട്യത്തിൽ 3 തവണയും അഭിമന്യു എ ഗ്രേഡ് നേടിയിട്ടുണ്ട്. മോഹനൻ നിലമ്പൂരാണ് പരിശീലനം നൽകിയത്. മലപ്പുറം ജിഎച്ച്എസ്എസ് പോകോട്ടൂർ സ്കൂൾ വിദ്യാർത്ഥിയാണ്. പനക്കൽ രാമ ചന്ദ്രൻ്റെയു രാധ മണിയുടേയും മകനാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336927/abhimanyu-gets-a-grade-in-bharata-natyam-for-the-third-time-new)