---
title: " ഏഴഴകോടെ ഏഴു പേർ; 64ാമത് സ്കൂൾ കലോത്സവത്തിലെ ഏറ്റവും മികച്ച നൃത്ത ഇനങ്ങളിലൊന്നു പിറക്കുന്നു"
english_title: "One of the best dance forms of the 64th School Kalolsavam is born"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336917/one-of-the-best-dance-forms-of-the-64th-school-kalolsavam-is-born"
published_at: "2026-01-17T21:06:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696baca1f3409_dnc.jpg"
keywords: []
---

#  ഏഴഴകോടെ ഏഴു പേർ; 64ാമത് സ്കൂൾ കലോത്സവത്തിലെ ഏറ്റവും മികച്ച നൃത്ത ഇനങ്ങളിലൊന്നു പിറക്കുന്നു

> **Lead Summary:** **തൃശ്ശൂർ : **ഏഴഴകോടെ ഏഴു പേർ. ഒരേ താളത്തിൽ, സംഘനൃത്ത ടീമുകൾ ഒത്തൊരുമയോടെ വേദി കയ്യടക്കുന്നതോടെ സ്കൂൾ കലോത്സവത്തിലെ ഏറ്റവും മികച്ച നൃത്ത ഇനങ്ങളിലൊന്നു പിറക്കുകയാണ്.

## Article Content

**തൃശ്ശൂർ : **ഏഴഴകോടെ ഏഴു പേർ. ഒരേ താളത്തിൽ, സംഘനൃത്ത ടീമുകൾ ഒത്തൊരുമയോടെ വേദി കയ്യടക്കുന്നതോടെ സ്കൂൾ കലോത്സവത്തിലെ ഏറ്റവും മികച്ച നൃത്ത ഇനങ്ങളിലൊന്നു പിറക്കുകയാണ്.

അറുപത്തിനാലാമത് കേരള സ്കൂൾ കലോത്സവത്തിൽ പുത്തൻ പ്രമേയങ്ങൾകൊണ്ടും അവതരണം കൊണ്ടും ഏറ്റവും കളർഫുൾ മത്സരമായി സംഘനൃത്തം മാറി.

തൃശൂരിൽ ഇത്തവണ കലോത്സവത്തിന്റെ ആദ്യദിനം തന്നെയായിരുന്നു ഹൈസ്കൂൾ വിഭാഗം സംഘനൃത്തം. എന്നാൽ ഹയർ സെക്കണ്ടറി വിഭാഗം സംഘനൃത്തം ജന സമൂഹത്തിന് നടുവിലായിരുന്നു.

കലോത്സവത്തിലെ ഏറ്റവും കളർഫുൾ ആയ, ഏറ്റവും ചെലവേറിയ ഇനങ്ങളിലൊന്ന്. പൂഴിമണ്ണു താഴെ വീഴാത്തത്ര തിരക്കിന്റെ കഥയായിരിക്കും ഓരോ വർഷത്തെയും സംഘനൃത്തവേദിക്കും പറയാനുണ്ടാവുക. ഇത്തവണ തൃശൂരിലും സ്‌ഥിതി വ്യത്യസ്തമല്ല.

കലോത്സവത്തിലെ ഏറ്റവും ചെലവേറിയ ഇനങ്ങളിലൊന്നു കൂടിയാണ് ഇത്. നൃത്തം മാത്രമല്ല അത് അവതരിപ്പിക്കുന്നതിലെ ശൈലിയും പ്രമേയത്തിലെ പുതുമയുമൊക്കെയാണ് ഈയിനത്തിലെ വിജയിയെ തീരുമാനിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336917/one-of-the-best-dance-forms-of-the-64th-school-kalolsavam-is-born)