---
title: "സ്വയം പഠനം മധുരമുള്ളതായി; തുടർച്ചയായി മൂന്നാമതും ഉറുദു പ്രസംഗത്തിൽ എ ഗ്രേഡുമായി മെഹർ ഷെയ്ഖ് "
english_title: "Meher Sheikh gets A grade in Urdu speech for the third consecutive time"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336914/meher-sheikh-gets-a-grade-in-urdu-speech-for-the-third-consecutive-time"
published_at: "2026-01-17T21:00:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696bab79dff4c_NAME.jpg"
keywords: []
---

# സ്വയം പഠനം മധുരമുള്ളതായി; തുടർച്ചയായി മൂന്നാമതും ഉറുദു പ്രസംഗത്തിൽ എ ഗ്രേഡുമായി മെഹർ ഷെയ്ഖ് 

> **Lead Summary:** തൃശ്ശൂർ **[:** സമയത്തിന് എത്രത്തോളം പ്രാധാന്യം ഉണ്ടെന്നതിന് ഉത്തമ ഉദാഹരണമാണ് ഈ വയനാട്ടുകാരി. സംസ്ഥാന തലത്തിൽ എച്ച് എസ് എസ് വിഭാഗം ഉറുദു പ്രസംഗത്തിൽ എ ഗ്രേഡ് നേടി മെഹർ ഷെയ്ഖ് അഭിമാനമായി. ഉറുദു പഠിക്കാൻ തിരഞ്ഞെടുത്ത വഴി സോഷ്യൽ മീഡിയ എന്നതാണ് മെഹറിന്റെ വിജയത്തെ മനോഹരമാക്കുന്നത്. സ്കൂൾ അവധി സമയം പോലും കൃത്യമായി ഉപയോഗിച്ചത് സംസ്ഥാന കലോത്സവത്തിലെ തുടർച്ചയായ മൂന്ന് വിജയങ്ങൾക്ക് പങ്ക് വഹിക്കുന്നു.

## Article Content

തൃശ്ശൂർ **[:** സമയത്തിന് എത്രത്തോളം പ്രാധാന്യം ഉണ്ടെന്നതിന് ഉത്തമ ഉദാഹരണമാണ് ഈ വയനാട്ടുകാരി. സംസ്ഥാന തലത്തിൽ എച്ച് എസ് എസ് വിഭാഗം ഉറുദു പ്രസംഗത്തിൽ എ ഗ്രേഡ് നേടി മെഹർ ഷെയ്ഖ് അഭിമാനമായി. ഉറുദു പഠിക്കാൻ തിരഞ്ഞെടുത്ത വഴി സോഷ്യൽ മീഡിയ എന്നതാണ് മെഹറിന്റെ വിജയത്തെ മനോഹരമാക്കുന്നത്. സ്കൂൾ അവധി സമയം പോലും കൃത്യമായി ഉപയോഗിച്ചത് സംസ്ഥാന കലോത്സവത്തിലെ തുടർച്ചയായ മൂന്ന് വിജയങ്ങൾക്ക് പങ്ക് വഹിക്കുന്നു.

സ്വയമായി കണ്ടെത്തിയ പഠന വിദ്യായാണ് വിജയ മധുരം മെഹറിന് സമ്മാനിച്ചത്.ഡബ്ലിയു ഒ വി എച്ച് എസ് എസ് മുട്ടിൽ സ്കൂളിലെ വിദ്യാർത്ഥിനിയാണ്. ഔർ സൊസൈറ്റി ആൻഡ് റെസ്പോൺസിബിലിറ്റി എന്ന വിഷയത്തെ സംബന്ധിച്ച് വേദി പത്തൊൻപത് തുമ്പപ്പൂവിലാണ് മത്സരം നടന്നത്.

സ്കൂളിൽ ഉറുദു ഒരു വിഷയമായി പോലും പഠിക്കാതെ രണ്ട് മാസത്തെ അവധിക്കാലത്തെ ഭാവിയെ മുന്നിൽ കണ്ട് വിനിയോഗിച്ചാണ് മെഹറിന് വിജയമേകിയത്.കിടക്ക കച്ചവടവുമായി ഉപജീവനം നടത്തുന്ന ഉപ്പ ജോലി ഒഴുവാക്കി മകളോടൊപ്പം കലോത്സവ ത്തിനായി എത്തിയ ഷാനവാസിനെ സംബന്ധിച്ച് മകളുടെ വിജയം വളരെ അധികം സന്തോഷിപ്പിക്കുന്നു. ഒപ്പം അധ്യാപികയായ ഉമ്മ ഫിറോസയെയും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336914/meher-sheikh-gets-a-grade-in-urdu-speech-for-the-third-consecutive-time)