---
title: "റിദ ഫാത്തിമക്ക് കഥകളി സംഗീതത്തിലും സംസ്കൃതം പദ്യത്തിലും എ ഗ്രേഡ് "
english_title: "64th Kerala School Festival, Rida Fathima gets A grade in Kathakali music and Sanskrit poetry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336897/64th-kerala-school-festival-rida-fathima-gets-a-grade-in-kathakali-music-and-sanskrit-poetry"
published_at: "2026-01-17T19:06:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b90b9d6781_rifa.jpg"
keywords: []
---

# റിദ ഫാത്തിമക്ക് കഥകളി സംഗീതത്തിലും സംസ്കൃതം പദ്യത്തിലും എ ഗ്രേഡ് 

> **Lead Summary:** **തൃശ്ശൂർ : ** സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിന്നും പ്രകടനവുമായി റിദ ഫാത്തിമ. ഹൈസ്കൂൾ വിഭാഗം കഥകളി സംഗീതം, സംസ്കൃതം പദ്യം ചൊല്ലൽ എന്നീ വിഭാഗങ്ങളിലാണ് റിതാ ഫാത്തിമക്ക് എ ഗ്രേഡ് ലഭിച്ചത് .

## Article Content

**തൃശ്ശൂർ : ** സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിന്നും പ്രകടനവുമായി റിദ ഫാത്തിമ. ഹൈസ്കൂൾ വിഭാഗം കഥകളി സംഗീതം, സംസ്കൃതം പദ്യം ചൊല്ലൽ എന്നീ വിഭാഗങ്ങളിലാണ് റിതാ ഫാത്തിമക്ക് എ ഗ്രേഡ് ലഭിച്ചത് .

കഴിഞ്ഞവർഷം അഷ്ടപദിയിലും എ ഗ്രേഡ് ലഭിച്ചിരുന്നു. കഥകളി സംഗീതത്തിൽ വേങ്ങേരി നാരായണനും സംസ്കൃതം പദ്യം ചൊല്ലലിൽ പദ്മനാഭൻ ഗുരുവായൂരും അഷ്ടപതിയിൽ മഞ്ഞള്ളൂർ സുരേന്ദ്രനുമാണ് പരിശീലനം നൽകിയത്.

ചാലിശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഫിദ. ഇതേ സ്കൂളിലെ അധ്യാപികയായ ഷമീറയുടെയും കോകൂർ അഷറഫിൻ്റെയും മകളാണ് .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336897/64th-kerala-school-festival-rida-fathima-gets-a-grade-in-kathakali-music-and-sanskrit-poetry)