---
title: " മികവാർന്ന അഭിനയം; മിമിക്രിയിലും മോണോആക്ടിലും മുഹമ്മദിന് നാലാം വിജയം"
english_title: "64th Kerala School Kalatsavam; Muhammad wins fourth victory in mimicry and monoact"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336887/64th-kerala-school-kalatsavam-muhammad-wins-fourth-victory-in-mimicry-and-monoact"
published_at: "2026-01-17T18:18:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b8557df4b4_mdma.jpg"
keywords: []
---

#  മികവാർന്ന അഭിനയം; മിമിക്രിയിലും മോണോആക്ടിലും മുഹമ്മദിന് നാലാം വിജയം

> **Lead Summary:** **തൃശ്ശൂർ : **ജനസാഗരം തീർത്ത മിമിക്രി മോണോആക്ട് വേദി കീഴടക്കി മുഹമ്മദ്‌ നയീം. പാലക്കാട്‌ പുളിയപറമ്പ് എച്ച് എസ് എസിനായി തുടർച്ചയായി ഇത് നാലാം തവണയാണ് മുഹമ്മദ്‌ വിജയം നേടുന്നത്.

## Article Content

**തൃശ്ശൂർ : **ജനസാഗരം തീർത്ത മിമിക്രി മോണോആക്ട് വേദി കീഴടക്കി മുഹമ്മദ്‌ നയീം. പാലക്കാട്‌ പുളിയപറമ്പ് എച്ച് എസ് എസിനായി തുടർച്ചയായി ഇത് നാലാം തവണയാണ് മുഹമ്മദ്‌ വിജയം നേടുന്നത്.

കൗമാര കലോത്സവ പൂരപ്പറമ്പിലേക്കുള്ള സഞ്ചാര വഴി ശബ്ദ ഭാവങ്ങൾ കൊണ്ട് മുഹമ്മദ്‌ കാണികളിലേക്ക് എത്തിച്ചു. കൂടാതെ മാധ്യമ പ്രവർത്തകൻ ശ്രീകണ്ഠൻ നായർ, വേടൻ, പ്രധാന മന്ത്രി നരേന്ദ്ര മോദി, യുവ നടന്മാരായ നസ്ലിൻ, ഷൈൻ നിഗം എന്നിവരുടെയെല്ലാം ശബ്ദാനുകരണം കലോത്സവ വേദിയിൽ എത്തിയവരെ ആകർഷിച്ചു.

സാമൂഹ്യ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു മോണോ ആക്ടിൽ മുഹമ്മദിന്റെ പ്രകടനം. അധ്യാപകർക്ക് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങളെ പരാമർശിച്ചായിരുന്നു അവതരണം.

കോഴിക്കോട് താമരശ്ശേരിയിലെ ഷഹബാസിന്റെ വിദ്യാർത്ഥി സംഘർഷത്തിലൂടെയുള്ള മരണം ജനമനസുകളിലേക്ക് എത്തിക്കാൻ മോണോ ആക്ടിനായി.

കലാഭവൻ നൗഷാദിന് കീഴിൽ മോണോആക്ടിൽ മൂന്ന് വർഷവും മിമിക്രിയിൽ സുധി മാധവൻ, ലൈജു പറവൂർ എന്നിവരുടെ കീഴിൽ മൂന്ന് വർഷവുമായി മുഹമ്മദ്‌ പരിശീലനം നേടി വരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336887/64th-kerala-school-kalatsavam-muhammad-wins-fourth-victory-in-mimicry-and-monoact)