---
title: "ഉപ്പയെ കുറിച്ച് പാടി ഫിസ മെഹ്റിൻ; ഉറുദു കവിതയിൽ എ ഗ്രേഡ്....ഒപ്പനയിലെ പാട്ടുകാരി"
english_title: "Fiza Mehreen, A grade in Urdu poetry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336884/fiza-mehreen-a-grade-in-urdu-poetry"
published_at: "2026-01-17T17:27:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b796c312fd_tru21.jpg"
keywords: []
---

# ഉപ്പയെ കുറിച്ച് പാടി ഫിസ മെഹ്റിൻ; ഉറുദു കവിതയിൽ എ ഗ്രേഡ്....ഒപ്പനയിലെ പാട്ടുകാരി

> **Lead Summary:** **തൃശ്ശൂർ: [[truevisionnews.com]]** ഉപ്പയുടെ കൈപിടിച്ച് ആദ്യമായി സ്കൂളിൽ പോകുന്നതും മക്കൾക്ക് വേണ്ടി മെഴുക് തിരിപോലെ ഉരുകി ജീവിച്ച് സ്വയം ജീവിക്കാൻ മറന്ന് ക്ഷീണം പിടിച്ച് മരിച്ച് പോവുന്ന ഉപ്പമാരുടെ ജീവിതം ഇതിവൃത്തമാക്കിയ 'ബാപ്പ'എന്ന കവിതയാണ് ഫിസ ആലപിച്ചത്.

## Article Content

**തൃശ്ശൂർ: [[truevisionnews.com]]** ഉപ്പയുടെ കൈപിടിച്ച് ആദ്യമായി സ്കൂളിൽ പോകുന്നതും മക്കൾക്ക് വേണ്ടി മെഴുക് തിരിപോലെ ഉരുകി ജീവിച്ച് സ്വയം ജീവിക്കാൻ മറന്ന് ക്ഷീണം പിടിച്ച് മരിച്ച് പോവുന്ന ഉപ്പമാരുടെ ജീവിതം ഇതിവൃത്തമാക്കിയ 'ബാപ്പ'എന്ന കവിതയാണ് ഫിസ ആലപിച്ചത്.

കോഴിക്കോട് ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ആറാം ക്ലാസ് മുതലാണ് ഫിസക്ക് ഉറുദു കവിതയോട് കമ്പം തുടങ്ങിയത്. ആദ്യതവണ ജില്ലാ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഇക്കഴിഞ്ഞവർഷം ഏഴാം ക്ലാസിന് എ ഗ്രേഡോടെ ഒന്നാംസ്ഥാനത്തേക്ക് എത്തിയെങ്കിലും യു പി വിഭാഗം മത്സരങ്ങൾ ജില്ലാതലത്തിൽ അവസാനിക്കുന്നുണ്ട്.

കഴിഞ്ഞ തവണ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഈ വർഷം ചിട്ടി പരിശീലനത്തിലൂടെ സംസ്ഥാനതലത്തിൽ എത്തുകയായിരുന്നു ജില്ലാതലത്തിലും സംസ്ഥാന തലത്തിലും തന്നെക്കാൾ മുതിരണവരോട് മത്സരിച്ചാണ് ഈ കൊച്ചു മിടുക്കി എ ഗ്രേഡ് കരസ്ഥമാക്കിയത്.

എച്ച് എസ് വിഭാഗത്തിൽ എഗ്രേഡ് ലഭിച്ച ഒപ്പന മത്സരത്തിലെ പാട്ടുകാർ കൂടിയാണ് ഫിസ.റിട്ടയേഡ് ഉറുദു അധ്യാപകനും കുടുംബ കാരണവരുമായ കാദർ മാഷുടെ ശിക്ഷണത്തിലാണ് ഫിസ മെഹ്റിൻ കവിത അഭ്യസിച്ചത്.

പി.എം.ഗവണ്മെന്റ് എൻ ജി ഒ ക്വാർട്ടേഴ്സ് ഹയർ സെക്കൻ്റ്റി സ്കൂൾ അധ്യാപകനും ട്രെയ്നറുമായ ഫൈസൽ പുല്ലാളൂരി ൻ്റെയും പി.കെ ഹസീനയുടെയും രണ്ടാമത്തെ മകളാണ് ഫിസ മെഹ്റിൻ. ഫൈഹ ഫാത്തിമ, ആമിന ഹൈസ, ഫില നെസൽ എന്നിവർ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336884/fiza-mehreen-a-grade-in-urdu-poetry)