---
title: "സഹോദരങ്ങൾ തിളങ്ങി; ഉറുദു പദ്യംചൊല്ലലിൽ ദിയയ്ക്കും ധ്യാനിനും സ്വരമരുളിയത് ഗണിത അധ്യാപിക "
english_title: "Math teacher speaks out for Diya and Dhyan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336881/math-teacher-speaks-out-for-diya-and-dhyan"
published_at: "2026-01-17T17:09:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b7523e90d3_tru20.jpg"
keywords: []
---

# സഹോദരങ്ങൾ തിളങ്ങി; ഉറുദു പദ്യംചൊല്ലലിൽ ദിയയ്ക്കും ധ്യാനിനും സ്വരമരുളിയത് ഗണിത അധ്യാപിക 

> **Lead Summary:** **തൃശ്ശൂർ: [[truevisionnews.com]**[]] ഉറുദു പദ്യംചൊല്ലലിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡുമായി സഹോദരങ്ങൾ. ചിറ്റിലഞ്ചേരി എം എൻ കെ എം എച്ച് എസ് എസ് പാലക്കാട്‌ സ്കൂളിലെ ദിയ ലൂക്ക്, ധ്യാൻ ലൂക്ക് എന്നിവരാണ് എ ഗ്രേഡുമായി തിളങ്ങിയത്.

## Article Content

**തൃശ്ശൂർ: [[truevisionnews.com]**[]] ഉറുദു പദ്യംചൊല്ലലിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡുമായി സഹോദരങ്ങൾ. ചിറ്റിലഞ്ചേരി എം എൻ കെ എം എച്ച് എസ് എസ് പാലക്കാട്‌ സ്കൂളിലെ ദിയ ലൂക്ക്, ധ്യാൻ ലൂക്ക് എന്നിവരാണ് എ ഗ്രേഡുമായി തിളങ്ങിയത്.

വിജയത്തിന് പിന്നിൽ ഈ സ്കൂളിലെ തന്നെ ഗണിത അധ്യാപികയായ അർച്ചനയും. തിരുവനന്തപുരത്തും കൊല്ലത്തും കോഴിക്കോടിനും ശേഷം ഇപ്പോഴിതാ തൃശ്ശൂരും വിജയവുമായാണ് ദിയ ലൂക്ക് കലോത്സവ വേദി വിടുന്നത്.

സഹോദരൻ ധ്യാൻ ലൂക്കിന് ഇത് ആദ്യത്തെ വിജയ മധുരമാണ്. ‘കൽബേ മാഹോല് മേ ലർസാ ഗർർ ഏ ജംഗ് ഹേ ആജ്’ എന്ന പദ്യമാണ് സഹോദരങ്ങൾക്കായി അധ്യാപിക അർച്ചന സ്വരമരുളിയത്. ഈ പദ്യം തന്നെയാണ് അധ്യാപിക അർച്ചന തന്റെ പഠന കാലത്തെ കലോത്സവങ്ങൾക്കായി തിരഞ്ഞെടുത്തതും.

ഗണിത അധ്യാപികയായ അർച്ചന മലപ്പുറത്തെ സാലിഹ് ഇൽഷാദ് എന്നിവരുടെ ശിക്ഷണത്തിലാണ് ഉറുദു പഠിക്കുന്നത്.അയിലൂർ എസ് എം എച്ച് എസ് എസ് പ്രിൻസിപ്പൽ ലൂക്കോസിന്റെയും സുനിത കെ ജോസഫിന്റെയും മക്കളാണ് ധ്യാനും ദിയയും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336881/math-teacher-speaks-out-for-diya-and-dhyan)