---
title: "കരകൗശല വിസ്മയം; പ്രധാന വേദിക്ക് സമീപം വാസ്തു വിദ്യ ഗുരുകുലം സ്റ്റാൾ"
english_title: "Vastu Vidya Gurukulam stall near the main venue"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336874/vastu-vidya-gurukulam-stall-near-the-main-venue"
published_at: "2026-01-17T16:32:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b6c904d9b6_tru19.jpg"
keywords: []
---

# കരകൗശല വിസ്മയം; പ്രധാന വേദിക്ക് സമീപം വാസ്തു വിദ്യ ഗുരുകുലം സ്റ്റാൾ

> **Lead Summary:** **തൃശ്ശൂർ:[[truevisionnews.com]]** കേരള സ്കൂൾ കലോത്സവ നഗരിയിൽ സന്ദർശകരുടെ കണ്ണും മനസ്സും ഒരുപോലെ കവർന്നിരിക്കുകയാണ് വാസ്തുവിദ്യ ഗുരുകുലം, ആറന്മുള ഒരുക്കിയ കരകൗശല സ്റ്റാൾ. ഈറ്റ ഉപയോഗിച്ചാണ്

## Article Content

**തൃശ്ശൂർ:[[truevisionnews.com]]** കേരള സ്കൂൾ കലോത്സവ നഗരിയിൽ സന്ദർശകരുടെ കണ്ണും മനസ്സും ഒരുപോലെ കവർന്നിരിക്കുകയാണ് വാസ്തുവിദ്യ ഗുരുകുലം, ആറന്മുള ഒരുക്കിയ കരകൗശല സ്റ്റാൾ. ഈറ്റ ഉപയോഗിച്ചാണ്

നിർമ്മിച്ച ഉൽപ്പന്നങ്ങളാണ് സ്റ്റാളിന്റെ പ്രത്യേകത.മുളകൊണ്ടു നിർമ്മിച്ച വിളക്കുകൾ അലങ്കാരവസ്തുക്കൾ,കുടകൾ, രാന്തലുകൾ, എന്നിവ സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രകൃതി സൗഹൃദ ഉൽപ്പന്നങ്ങൾക്ക് ഇന്നത്തെ കാലത്തു ലഭിക്കാവുന്ന പ്രാധാന്യം കണക്കിലെടുത്ത് മുള അധിഷ്ഠിത മേഖലയെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയാണ് സ്റ്റാളിന്റെ ലക്ഷ്യം.

കലോത്സവത്തിന്റെ തിരക്കുകൾക്കിടയിലും വ്യത്യസ്തമായ അനുഭവങ്ങൾ തേടുന്നവർക്ക്‌ ഈ സ്റ്റാൾ പ്രയോജനപ്പെടും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336874/vastu-vidya-gurukulam-stall-near-the-main-venue)