---
title: "കപ്പിലേക്ക് ദൂരം കുറയുന്നു; ആടിത്തിമിർത്ത് കലാകൗമാരം, ആകാംഷയിൽ നാലാം ദിനം "
english_title: "The distance to the cup is decreasing.="
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336873/the-distance-to-the-cup-is-decreasing"
published_at: "2026-01-17T16:29:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b6b8990221_tru18.jpg"
keywords: []
---

# കപ്പിലേക്ക് ദൂരം കുറയുന്നു; ആടിത്തിമിർത്ത് കലാകൗമാരം, ആകാംഷയിൽ നാലാം ദിനം 

> **Lead Summary:** **തൃശ്ശൂർ: [[truevisionnews.com]] **അറുപത്തി നാലാമത് സ്കൂൾ കലോത്സവം വല്ലാത്തൊരു ക്ലൈമാക്സിലേക്ക്. പോയിന്റ്നില അക്ഷരാർത്ഥത്തിൽ സർപ്രൈസുകൾ നിറഞ്ഞതാണ്. കണ്ണൂർ ജില്ല ആദ്യ ദിനം മുതൽ കപ്പ് വിട്ടുനൽകില്ലെന്ന വാശിയിലാണ്.

## Article Content

**തൃശ്ശൂർ: [[truevisionnews.com]] **അറുപത്തി നാലാമത് സ്കൂൾ കലോത്സവം വല്ലാത്തൊരു ക്ലൈമാക്സിലേക്ക്. പോയിന്റ്നില അക്ഷരാർത്ഥത്തിൽ സർപ്രൈസുകൾ നിറഞ്ഞതാണ്. കണ്ണൂർ ജില്ല ആദ്യ ദിനം മുതൽ കപ്പ് വിട്ടുനൽകില്ലെന്ന വാശിയിലാണ്.

ഉച്ചകഴിഞ്ഞ് 3ഓടെ മത്സരം ഏകദേശം കടുത്തു. കപ്പിലേക്കുള്ള ദൂരം കുറയുമ്പോൾ മത്സരങ്ങൾക്കും വാശിയേറുകയാണ്. നിലവിൽ 802 പോയിൻ്റുകളുമായി കണ്ണൂരാണ് മുന്നിൽ. തൃശൂരും പാലക്കാടും കോഴിക്കോടും 789 പോയിന്റുകളുമായി കട്ടയ്ക്ക് പിന്നാലെയുണ്ട്.

കൊല്ലം (772), തിരുവനന്തപുരം (767) എന്നീ ജില്ലകളാണ് മൂന്നും നാലും സ്ഥാനത്തുള്ളത്. വേദികളും സദസ്സും നിറഞ്ഞ നാലാം നാൾ മത്സരയിനങ്ങളുടെ വൈവിധ്യമുള്ള ദിനമായിരുന്നു. ആകെയുള്ള 249 ഇനങ്ങളിൽ 197 ഇനങ്ങൾ പൂർത്തിയായി.

ഞായർ വൈകിട്ടോടെ കലാകിരീടം ഏത് ജില്ലക്കാണെന്ന് വ്യക്തമാകും. കഴിഞ്ഞവർഷം തിരുവനന്തപുരത്ത് നടന്ന കലോത്സവത്തിൽ തൃശൂർ ജില്ലയാണ് കപ്പ് സ്വന്തമാക്കിയത്.117 പവൻ തൂക്കമുള്ള സ്വർണക്കപ്പ് ഒരുദിവസം ജേതാക്കൾക്കും അടുത്ത കലാമേള വരെ അതാത് ജില്ലാ ട്രഷറിയിലും സൂക്ഷിക്കും.

കൗമാരപ്രതിഭകളുടെ വിസ്മയ പ്രകടനങ്ങൾക്ക് വേദിയായ മഹോത്സവത്തിൻ്റെ സമാപന സമ്മേളനം നാളെ വൈകീട്ട് നാലിന് തേക്കിൻകാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടിൽ നടക്കും.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ അധ്യക്ഷനാകും. നട ൻ മോഹൻലാൽ വിശിഷ്‌ടാതിഥിയാകും. കൂടുതൽ പോയിന്റ് നേടി ഒന്നാമതെത്തുന്ന ജില്ലയ്ക്കുള്ള സ്വർണക്കപ്പ് വിദ്യാഭ്യാസ മന്ത്രിയും മോഹൻലാലും ചേർന്നാണ് സമ്മാനിക്കുക.

സ്പീക്കർ എ.എൻ ഷംസീർ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ ഡോ. ആർ. ബിന്ദു, വി. അബ്ദുറഹിമാൻ, എം.ബി രാജേഷ് എന്നി വരും സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336873/the-distance-to-the-cup-is-decreasing)