---
title: "മൂന്നാമതും മാനസ മീര; ചിത്ര രചനയിൽ  ട്രിപ്പിൾ ഹാട്രിക്"
english_title: "Manasa Meera wins triple hat-trick in screenwriting"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336866/manasa-meera-wins-triple-hat-trick-in-screenwriting"
published_at: "2026-01-17T15:38:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b5fe005376_TRU16.jpg"
keywords: []
---

# മൂന്നാമതും മാനസ മീര; ചിത്ര രചനയിൽ  ട്രിപ്പിൾ ഹാട്രിക്

> **Lead Summary:** **തൃശ്ശൂർ: [[truevisionnews.com]] **തുടർച്ചയായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പെൻസിൽ ഡ്രോയിങ്, ഓയിൽ പെയിൻറിംഗ്, വാട്ടർ കളറിംഗ് എന്നീ വിഭാഗങ്ങളിൽ മാനസ മീര മൂന്നാമതും ഹാട്രിക് എ ഗ്രേഡ് നേടി.

## Article Content

**തൃശ്ശൂർ: [[truevisionnews.com]] **തുടർച്ചയായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പെൻസിൽ ഡ്രോയിങ്, ഓയിൽ പെയിൻറിംഗ്, വാട്ടർ കളറിംഗ് എന്നീ വിഭാഗങ്ങളിൽ മാനസ മീര മൂന്നാമതും ഹാട്രിക് എ ഗ്രേഡ് നേടി.

സംസ്ഥാന ദേശീയ തലങ്ങളിൽ നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് അവാർഡുകളും പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്. 2023 രാഷ്ട്രപതി പങ്കെടുത്ത ചടങ്ങിൽ വെച്ച് ചിത്രരചനയിൽ ദേശീയ അവാർഡ് വാങ്ങിയിരുന്നു.

ശിശുക്ഷേമ സമിതിയിൽ രണ്ടുതവണയും സംസ്ഥാന തലത്തിൽ സമ്മാനം നേടിയിട്ടുണ്ട്. അമൃത വിശ്വവിദ്യാപീഠം നടത്തിയ ഒരു ലോകം ഒരു ഹൃദയം സംസ്ഥാന തല ചിത്രരചനാ മത്സരത്തിൽ രണ്ടാം സ്ഥാനവും 25000 രൂപാ ക്യാഷ് പ്രൈസ്സു നേടി.

2024 ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവാണ്. SCERT പാഠപുസ്തകങ്ങളിലും മാനസമീര വരച്ച ചിത്രങ്ങളുണ്ട്. കേൾവി പരിമിതരായ കുട്ടികളുടെ മൂന്നാം ക്ലാസ്സ് ഇംഗ്ലീഷ് പാo പുസ്തകത്തിൽ മാനസമീര വരച്ച നൂറോളം ചിത്രങ്ങൾ ഇടം പിടിച്ചു.

ഹരിപ്പാട് ഗ്രേറ്റർ റോട്ടറി ക്ലബ് എക്സലൻസി അവാർഡ് നൽകി. 2024കാർട്ടൂണിസ്റ്റ് ശങ്കർ അവാർഡ് ജേതാവാണ്. കലയോടൊപ്പം പഠനത്തിലും മികവ് പുലർത്തുന്നു. ഇപ്പോൾ ഹരിപ്പാട് ഗവ: ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ പ്ലസ്സ് ടു കൊമേഴ്സ് വിദ്യാർത്ഥിനിയാണ്.

കരുവാറ്റ കളത്തിൽ പറമ്പിൽ ഓട്ടോറിക്ഷാ ഡ്രൈവറായ മുരുകൻ്റെയും ജയകുമാരിയുടേയും മകളാണ്. അനിയൻ മയൂഖ് സാഗർ മണ്ണാറശ്ശാല സ്ക്കൂളിൽ 7-ാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336866/manasa-meera-wins-triple-hat-trick-in-screenwriting)