---
title: "ചായംപൊലിമയിൽ നിറഞ്ഞാടി; ഭാരതനാട്യത്തിൽ സൂര്യകാന്തി കീഴടക്കി നീരാഞ്ജന"
english_title: "Neeranjana conquers Bharata with her dance"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336862/neeranjana-conquers-bharata-with-her-dance"
published_at: "2026-01-17T15:19:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b5bc4a1468_TRU15.jpg"
keywords: []
---

# ചായംപൊലിമയിൽ നിറഞ്ഞാടി; ഭാരതനാട്യത്തിൽ സൂര്യകാന്തി കീഴടക്കി നീരാഞ്ജന

> **Lead Summary:** **തൃശ്ശൂർ: [[truevisionnews.com]]** വേദി ഒന്ന് സൂര്യകാന്തി ഭരതനാട്യത്തോടെയാണ് നാലാം ദിനം ഉണർന്നത്. നിറഞ്ഞ സദസിന് മുന്നിൽ നീരാഞ്ജന ചന്ദ് ചായംപൊലിമയിൽ നിറഞ്ഞാടി. കൊല്ലം അയ്യൻകോയിക്കൽ ജി എച്ച് എസ് എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് നീരാഞ്ജന.

## Article Content

**തൃശ്ശൂർ: [[truevisionnews.com]]** വേദി ഒന്ന് സൂര്യകാന്തി ഭരതനാട്യത്തോടെയാണ് നാലാം ദിനം ഉണർന്നത്. നിറഞ്ഞ സദസിന് മുന്നിൽ നീരാഞ്ജന ചന്ദ് ചായംപൊലിമയിൽ നിറഞ്ഞാടി. കൊല്ലം അയ്യൻകോയിക്കൽ ജി എച്ച് എസ് എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് നീരാഞ്ജന.

നാല് വയസ് മുതൽ നൃത്ത കലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പരിശീലനം നേടുന്നുണ്ട്. ചവറ ദീപ്തി കുമാറിന്റെ ശിക്ഷണത്തിലാണ് ഓരോ ചുവടും. കഴിഞ്ഞവർഷം കുച്ചിപ്പുടിയിലും ഭാരതനാട്യത്തിലും മോഹിനിയാട്ടത്തിലും എ ഗ്രേഡ് നേടിയാണ് നീരാഞ്ജന മടങ്ങിയതെങ്കിലും ഇത്തവണ ഭരത നാട്യത്തിൽ മാത്രം വിജയം നേടാനായത് എന്നത് ഏറെ സങ്കടപ്പെടുത്തുണ്ട്.

എന്നാൽ ഭരതനാട്യത്തിലെ ചുവട് പിഴയ്ക്കാതെയുള്ള അവതരണം നീരഞ്ജനയ്ക്ക് സന്തോഷം സമ്മാനിച്ചു. രവിചന്ദ്രൻ സന്ധ്യ ദമ്പതികളുടെ മകളാണ്. നീരജ് റാം ചന്ദ് സഹോദരനാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336862/neeranjana-conquers-bharata-with-her-dance)