---
title: "ആസ്വാദക മനംകവർന്ന് സാരംഗി; ഒന്നിൽ ഒതുങ്ങില്ല കലാമികവ്, നേട്ടം മൂന്നിനത്തിൽ"
english_title: "Sarangi S Shekhar with A grade in 64th Kerala School Festival, Kathakali, Ottanthullal, and Nangyarkoot."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336851/sarangi-s-shekhar-with-a-grade-in-64th-kerala-school-festival-kathakali-ottanthullal-and-nangyarkoot"
published_at: "2026-01-17T14:27:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b4f30b1767_annaya.jpg"
keywords: []
---

# ആസ്വാദക മനംകവർന്ന് സാരംഗി; ഒന്നിൽ ഒതുങ്ങില്ല കലാമികവ്, നേട്ടം മൂന്നിനത്തിൽ

> **Lead Summary:** **തൃശ്ശൂർ : **ഒരു ദിവസം തന്നെ രണ്ട് മത്സരങ്ങൾ. ബുദ്ധിമുട്ട് അറിയിച്ചില്ല. എച്ച് എസ് എസ് വിഭാഗം കഥകളിയിലും ഓട്ടൻതുള്ളലിലും നങ്ങ്യാർകൂത്തിലും എ ഗ്രേഡുമായി സാരംഗി എസ് ശേഖർ.

## Article Content

**തൃശ്ശൂർ : **ഒരു ദിവസം തന്നെ രണ്ട് മത്സരങ്ങൾ. ബുദ്ധിമുട്ട് അറിയിച്ചില്ല. എച്ച് എസ് എസ് വിഭാഗം കഥകളിയിലും ഓട്ടൻതുള്ളലിലും നങ്ങ്യാർകൂത്തിലും എ ഗ്രേഡുമായി സാരംഗി എസ് ശേഖർ.

രാവണോത്ഭവത്തിലെ രാവണനെ പകർന്നാടി മകൾ സാരംഗി വേദിയിൽ എത്തിയപ്പോൾ അച്ഛനും അമ്മയ്ക്കും ഇത് അഭിമാനത്തിന്റെ നേട്ടം. ഇടവനക്കാട് ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്‌കൂളിലെ പ്ല സ് വൺ വിദ്യാർത്ഥിനിയാണ് സാരംഗി എ സ്. ശേഖർ.

മൂന്ന് വയസ്സ് മുതൽ നൃത്തം പഠിക്കുന്ന സാരംഗി ഒമ്പതാം വയസ്സിലാണ് കഥകളിയിൽ അരങ്ങേറ്റം നടത്തുന്നത്. കഥകളിയിൽ മാത്രം ഒതുങ്ങുന്നതല്ല സാരംഗിയിലെ കലാമികവ്. രാവണ വേഷം അഴിച്ചുവെച്ച് സാരംഗി നേരെ പോയത് നങ്ങ്യാർകുത്ത് വേദിയിലേക്കാണ്.

പതിനഞ്ചോളം കുരുന്നുകൾക്ക് ചുവടുകൾ പകർന്നു നൽകുന്ന നൃത്തധ്യാപിക കൂടിയാണ് സാരംഗി. കഥകളിയിൽ കലാമണ്ഡലം അരവിന്ദും, നങ്ങ്യാർകുത്തിൽ കലാമണ്ഡലം രശ്മിയും ഓട്ടൻ തുള്ളലിൽ കലാമണ്ഡലം അദ്ധ്യാപകൻ പ്രസൂണും കവിത ഗീതാനന്ദനുമാണ് ഗുരുക്കന്മാർ. എറണാകുളം സ്വദേശിയായ കെ ബി സോമശേഖരൻ, അഡ്വ.പ്രീത സോമശേഖറിന്റെയും മകളാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336851/sarangi-s-shekhar-with-a-grade-in-64th-kerala-school-festival-kathakali-ottanthullal-and-nangyarkoot)