---
title: "കലോത്സവം; വേദികളിലും ഊട്ടുപുരയിലും പരിശോധനകൾ നടത്തി കലക്ടർ"
english_title: "The Collector conducted inspections at venues and in the Oottupura."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336847/the-collector-conducted-inspections-at-venues-and-in-the-oottupura"
published_at: "2026-01-17T14:15:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b4c9e624f4_TRU14.jpg"
keywords: []
---

# കലോത്സവം; വേദികളിലും ഊട്ടുപുരയിലും പരിശോധനകൾ നടത്തി കലക്ടർ

> **Lead Summary:** **തൃശൂർ:[ [truevisionnews.com] ] **സംസ്ഥാന സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ട സമസ്ത മേഖലകളിലും പരിശോധനകളുമായി ജില്ലാ കലക്ടർ അർജുൻപാണ്ഡ്യൻ എ.ഐ.എസ്. രാവും പകലും ഭേദമില്ലാതെ ഓരോ കേന്ദ്രങ്ങളും നേരിട്ടെത്തി വിലയിരുത്തലുകൾ നടത്തുകയും ആവശ്യമായ നിർദേശങ്ങൾ നടത്തുകയും ചെയ്യുന്നു അദ്ദേഹം.

## Article Content

**തൃശൂർ:[ [truevisionnews.com] ] **സംസ്ഥാന സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ട സമസ്ത മേഖലകളിലും പരിശോധനകളുമായി ജില്ലാ കലക്ടർ അർജുൻപാണ്ഡ്യൻ എ.ഐ.എസ്. രാവും പകലും ഭേദമില്ലാതെ ഓരോ കേന്ദ്രങ്ങളും നേരിട്ടെത്തി വിലയിരുത്തലുകൾ നടത്തുകയും ആവശ്യമായ നിർദേശങ്ങൾ നടത്തുകയും ചെയ്യുന്നു അദ്ദേഹം.

ഓരോ കേന്ദ്രങ്ങളിലും സംഘാടകരുമായും, രക്ഷിതാക്കൾ, ഒഫീഷ്യൽസ്, വിദ്യാർഥികൾ എന്നിവരോട് ആശയവിനിമയം നടത്തുകയും പരാതികൾ കേൾക്കുകയും ചെയ്യുന്നുണ്ട്. ജനകീയനായ കലക്ടറോട് സംസാരിക്കാനെത്തുന്നവരോട് സൗഹാർദപരമായി പെരുമാറുന്ന കലക്ടറോടൊപ്പം നിന്ന് സെൽഫിയെടുക്കാൻ ഓരോ സ്ഥലത്തും ആളുകൾ അദ്ദേഹത്തിന്റെ ചൂറ്റും കൂടുന്നതും കലോത്സവ നഗരിയിലെ കൗതുക കാഴ്ച്ചയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336847/the-collector-conducted-inspections-at-venues-and-in-the-oottupura)