---
title: "കലോത്സവത്തിൽ പുതിയ ചരിത്രം; സിയ ഫാത്തിമ ഓൺലൈനായി മൽസരത്തിൽ പങ്കെടുക്കുന്നു"
english_title: "Sia Fatima participates in the competition online"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336842/sia-fatima-participates-in-the-competition-online"
published_at: "2026-01-17T14:07:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b4adbcb194_TRU133.jpg"
keywords: []
---

# കലോത്സവത്തിൽ പുതിയ ചരിത്രം; സിയ ഫാത്തിമ ഓൺലൈനായി മൽസരത്തിൽ പങ്കെടുക്കുന്നു

> **Lead Summary:** 64-ാം സ്ക്കൂൾ കലോത്സവം ഉജ്ജ്വലമായ മറ്റൊരു തീരുമാനത്തിനു കൂടി വഴിയൊരുക്കിയിരിക്കുകയാണ്. നാളെ അറബിക് പോസ്റ്റർ ഡിസൈനിംഗിൽ വെർച്വലായി ഒരു മത്സരാർത്ഥി പങ്കെടുക്കും.

## Article Content

64-ാം സ്ക്കൂൾ കലോത്സവം ഉജ്ജ്വലമായ മറ്റൊരു തീരുമാനത്തിനു കൂടി വഴിയൊരുക്കിയിരിക്കുകയാണ്. നാളെ അറബിക് പോസ്റ്റർ ഡിസൈനിംഗിൽ വെർച്വലായി ഒരു മത്സരാർത്ഥി പങ്കെടുക്കും.

സിയ ഫാത്തിമ. കാസർഗോഡ് പടന്ന വി.കെ.പി.കെ.എച്ച്.എം.എം.ആർ.വി.എച്ച്. എസ്.എസിലെ (VKPKHMMRVHSS) വിദ്യാർത്ഥിനിയാണ് സിയ ഫാത്തിമ. വാസ്‌കുലൈറ്റിസ്' എന്ന ഗുരുതര രോഗത്തോട് പോരാടുമ്പോഴും, ശരീരം കാർന്നുതിന്നുന്ന വേദനയിലും സംസ്ഥാന സ്കൂ‌ൾ കലോത്സവത്തിൽ അറബിക് പോസ്റ്റർ ഡിസൈനിംഗിൽ മാറ്റുരയ്ക്കാനുള്ള ആ കുട്ടിയുടെ വലിയ ആഗ്രഹവും സങ്കടവും പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് ഒരു സന്ദേശത്തിലൂടെ അറിയിക്കുകയായിരുന്നു.

യാത്ര ചെയ്യുന്നത് ജീവന് തന്നെ ഭീഷണിയായേക്കാം എന്ന ഡോക്ടർമാരുടെ കർശന നിർദ്ദേശമുള്ളതിനാൽ, തൃശ്ശൂരിലെ വേദിയിലെത്തി മത്സരിക്കാൻ സിയയ്ക്ക് സാധിക്കില്ല. ഈ സാഹചര്യത്തിൽ, ആ കുട്ടിയുടെ സ്വപ്‌നം സാക്ഷാത്കരിക്കാൻ മാനുഷിക പരിഗണന നൽകി പ്രത്യേക ത്തരവ് പുറപെടുവിപിരിക്കുകയാണ്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336842/sia-fatima-participates-in-the-competition-online)