---
title: "ആർസെ നിയാസ് കെ ഇഷ്ക് കെ ഖബീൽ നഹീ രെഹാ;.... മിർസ ഗലിബിന്റെ ഗസലുമായി സിദ്‌നാൻ താജ്"
english_title: "Sidnan Taj with Mirza Ghalib's ghazal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336831/sidnan-taj-with-mirza-ghalibs-ghazal"
published_at: "2026-01-17T12:58:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b3a3a41d14_TRU10.jpg"
keywords: []
---

# ആർസെ നിയാസ് കെ ഇഷ്ക് കെ ഖബീൽ നഹീ രെഹാ;.... മിർസ ഗലിബിന്റെ ഗസലുമായി സിദ്‌നാൻ താജ്

> **Lead Summary:** **തൃശ്ശൂർ: [[truevisionnews.com]] **ആർസെ നിയാസ് കെ ഇഷ്ക് കെ ഖബീൽ നഹീ രെഹാ...സ്നേഹ സമർപ്പണങ്ങൾ നടത്താൻ ഇനി യോഗ്യനല്ല ഞാൻ, ഉർദു കവി മിർസാ ഗലിബിൻ്റെ ഈ വരികൾ പാടിയാണ് കണ്ണൂരിൽ നിന്നെത്തിയ സിദ്‌നാൻ താജ് 64-ാമത് സ്കൂൾ കലോത്സവത്തിന് എ ഗ്രേഡ് നേടിയത്.

## Article Content

**തൃശ്ശൂർ: [[truevisionnews.com]] **ആർസെ നിയാസ് കെ ഇഷ്ക് കെ ഖബീൽ നഹീ രെഹാ...സ്നേഹ സമർപ്പണങ്ങൾ നടത്താൻ ഇനി യോഗ്യനല്ല ഞാൻ, ഉർദു കവി മിർസാ ഗലിബിൻ്റെ ഈ വരികൾ പാടിയാണ് കണ്ണൂരിൽ നിന്നെത്തിയ സിദ്‌നാൻ താജ് 64-ാമത് സ്കൂൾ കലോത്സവത്തിന് എ ഗ്രേഡ് നേടിയത്.

ഗസൽ മാത്രമല്ല ലളിത ഗാനം, മാപ്പിള പാട്ട് എന്നിവയിലും, സിദ്‌നാൻ മത്സരിച്ച വട്ട പാട്ട് സംഘത്തിനും ഈ വർഷം എ ഗ്രേഡ് ഉണ്ട്. താൻ മത്സരിച്ച നാല് മത്സരയിനങ്ങളിലും എ ഗ്രേഡ് നേടിയാണ് സിദ്നാന്റെ മടക്കം. കൈനിറയെ സമ്മാനങ്ങളുമായി കലോത്സവത്തിൽ നിന്ന് മടങ്ങുന്നത് സിദ്നാന് ശീലമാണ്.

കഴിഞ്ഞ 3 വർഷമായി ഗസലിനും മാപ്പിള പാട്ടിനും, 2 വർഷമായി ലളിത ഗാനത്തിനും സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡോടെ സിദ്‌നാൻ താജിന്റെ സാമീപ്യം കാണാം. 3 വർഷമായി ഹംബിൾ ഷൈന്റെ നേതൃത്വത്തിലാണ് സിദ്‌നാന്റെ ഗസൽ പഠനം, കൂടാതെ ലളിത ഗാനം പാട്ടുറുമാൽ കോണ്ടെസ്റ്റന്റായിരുന്ന സിമ്യ ഹംധാനിൽ നിന്നും.

നിലവിൽ സിദ്‌നാൻ ചെമ്പിലോട് എച്ച് എസ്‌ എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. 3 വർഷമായി തുടരുന്ന വിജയം തന്റെ അവസാന അവസരമായ അടുത്ത വർഷവും തുടരുമെന്നാണ് സിദ്‌നാൻ താജ് പറയുന്നത്. കണ്ണൂർ ജില്ലയിലെ കാക്കടാണ് സിദ്‌നാന്റെ വീട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336831/sidnan-taj-with-mirza-ghalibs-ghazal)