---
title: "വിശ്വാസത്തിന്റെ കൈത്താങ്ങ്; കലോത്സവ നഗരിയിൽ കെഎസ്എഫ്ഇ സ്റ്റാൾ ശ്രദ്ധേയമാകുന്നു"
english_title: "KSFE stall stands out in Kalotsava Nagari"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336830/ksfe-stall-stands-out-in-kalotsava-nagari"
published_at: "2026-01-17T12:52:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b38fd78181_TRU9.jpg"
keywords: []
---

# വിശ്വാസത്തിന്റെ കൈത്താങ്ങ്; കലോത്സവ നഗരിയിൽ കെഎസ്എഫ്ഇ സ്റ്റാൾ ശ്രദ്ധേയമാകുന്നു

> **Lead Summary:** **തൃശ്ശൂർ: [[truevisionnews.com] ]** സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ നിറവിൽ കലക്കും കഴിവിനും ഒപ്പം സാമ്പത്തിക സാക്ഷരതക്കും ഇടം ഒരുക്കി കേരളം സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് കെഎസ്എഫ്ഇ.

## Article Content

**തൃശ്ശൂർ: [[truevisionnews.com] ]** സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ നിറവിൽ കലക്കും കഴിവിനും ഒപ്പം സാമ്പത്തിക സാക്ഷരതക്കും ഇടം ഒരുക്കി കേരളം സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് കെഎസ്എഫ്ഇ.

കലോത്സവ വേദിയിൽ ഒരുക്കിയ സ്റ്റാൾ ശ്രദ്ധേയമാകുന്നു. ചിട്ടി വായ്പ നിക്ഷേപ പദ്ധതികൾ ഉൾപ്പെടെ കെഎസ്എഫ്ഇയുടെ വിവിധ സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ സ്റ്റാളിൽ ലഭ്യമാണ്.

വിദ്യാർത്ഥികൾക്ക് ലളിതമായി മനസ്സിലാക്കുന്ന വിധത്തിൽ സാമ്പത്തിക സംരക്ഷണത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്നതിനോടൊപ്പം രക്ഷിതാക്കൾക്ക് ഉപകാരപ്പെടുന്ന പദ്ധതിയുടെ വിശദാംശങ്ങളും ഉദ്യോഗസ്ഥർ നൽകുന്നുണ്ട്.

സ്റ്റാളിൽ കെഎസ്എഫ്ഇ ചിട്ടി സംവിധാനത്തിന്റെ പ്രവർത്തനം സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായതിനാൽ ലഭിക്കുന്ന വിശ്വാസത കുറഞ്ഞ സേവിങ് പദ്ധതികൾ കൂടാതെ വിദ്യാഭ്യാസം ധനസഹായങ്ങൾ എന്നിവ വിശദീകരിക്കുന്നു.

കലോത്സവ വേദിയിൽ എത്തുന്ന പൊതുജനങ്ങൾക്ക് ചിട്ടി, നിക്ഷേപ പദ്ധതികൾ എന്നിവയെ കുറിച്ചുള്ള അവബോധം നൽകുക എന്നതാണ് സ്റ്റാൾ ഒരുക്കുന്നതിന്റെ പ്രധാന ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336830/ksfe-stall-stands-out-in-kalotsava-nagari)