---
title: "പൊരി വെയിലിൽ ചാനൽ ഷൂട്ട്; കുട്ടികളോട് കാണിക്കുന്നത് ക്രൂരത"
english_title: "Channel shoot in the scorching sun"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336827/channel-shoot-in-the-scorching-sun"
published_at: "2026-01-17T12:47:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b37cf9bd0e_TRU8.jpg"
keywords: []
---

# പൊരി വെയിലിൽ ചാനൽ ഷൂട്ട്; കുട്ടികളോട് കാണിക്കുന്നത് ക്രൂരത

> **Lead Summary:** **തൃശ്ശൂർ: [[truevisionnews.com]]** കലോത്സവ വേദികളിലേക്ക് അരങ്ങേറും മുൻപ് മണിക്കൂറുകൾ നീണ്ട ചമയ ഒരുക്കത്തിലായിരിക്കും വിദ്യാർത്ഥികൾ. അതും കഴിഞ്ഞുള്ള കുറച്ചു മണിക്കൂറുകൾ മത്സര പോരാട്ടവുമായിരിക്കും.ഇതിനിടയിൽ പലപ്പോഴും മതിയായ വിശ്രമം ലഭ്യമാക്കാറില്ല...

## Article Content

**തൃശ്ശൂർ: [[truevisionnews.com]]** കലോത്സവ വേദികളിലേക്ക് അരങ്ങേറും മുൻപ് മണിക്കൂറുകൾ നീണ്ട ചമയ ഒരുക്കത്തിലായിരിക്കും വിദ്യാർത്ഥികൾ. അതും കഴിഞ്ഞുള്ള കുറച്ചു മണിക്കൂറുകൾ മത്സര പോരാട്ടവുമായിരിക്കും.ഇതിനിടയിൽ പലപ്പോഴും മതിയായ വിശ്രമം ലഭ്യമാക്കാറില്ല...

കലോത്സവ വേദിയിൽ തന്നെ കാണുന്ന മറ്റൊരു കാഴ്ചയാണ് ഉജ്ജ്വല പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികളുടെ പക്കലേക്ക് മാധ്യമങ്ങൾ പാഞ്ഞടുക്കുന്നതും. കഴിയുന്ന ഓരോ മത്സരത്തിന്റെയും ഭാഗമായ വിദ്യാർത്ഥികളെ ഇന്റർവ്യു, വീഡിയോ പോലുള്ളവ എടുക്കിന്നതിന് അടുത്ത് പോകുന്നത് സാധരണ ഗതിയിൽ ഏതൊരു മാധ്യമവും ചെയ്യുന്നതാണ്.

എന്നാൽ വിദ്യാർത്ഥികളുടെ ഭാഗത്തു നിന്ന് ചിന്തിക്കാൻ പലപ്പോഴായി മറന്നു പോകുന്നോ? കലോത്സവ വേദി വെയിലിന്റെ ചൂടിൽ പൊള്ളുന്ന സമയം. മത്സരചൂടിൽ തളർന്നു വരുന്ന വിദ്യാർത്ഥികളെ വീണ്ടും വെയിലത്തു നിർത്തി വീഡിയോകൾ എടുക്കാൻ പാകത്തിന് മാധ്യമത്തിന്റെ മനുഷ്യത്വം ഇല്ലാതെയാകുന്നു.

മാധ്യമസ്വാതന്ത്ര്യം അതിര് കടന്നോ ? എന്ന ചോദ്യവും ഉന്നയിക്കപ്പെടുകയാണ്. വിദ്യാർത്ഥികളോട് കാണിക്കുന്ന ഇത്തരം അവകാശ നിഷേധങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന ആവശ്യം ശക്തമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336827/channel-shoot-in-the-scorching-sun)