---
title: "മോഹിനിയാട്ടത്തിൽ നാലാം തവണ എ ഗ്രേഡ്; ഭരതനാട്യത്തിലും തിളങ്ങി ശ്രീദേവി"
english_title: "Sridevi also shines in Bharatanatyam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336825/sridevi-also-shines-in-bharatanatyam"
published_at: "2026-01-17T12:41:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b363f37bbf_TRU7.jpg"
keywords: []
---

# മോഹിനിയാട്ടത്തിൽ നാലാം തവണ എ ഗ്രേഡ്; ഭരതനാട്യത്തിലും തിളങ്ങി ശ്രീദേവി

> **Lead Summary:** **തൃശ്ശൂർ: [[truevisionnews.com]]** സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോഹിനിയാട്ടത്തിൽ ശ്രീദേവിക്ക് തുടർച്ചയായ നാലാം എ ഗ്രേഡ് . കണ്ണൂർ സെൻ്റ് മൈക്കിൾ ആഗ്ലോ ഇന്ത്യൻസ് ഹയർ സെക്കൻഡറിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.

## Article Content

**തൃശ്ശൂർ: [[truevisionnews.com]]** സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോഹിനിയാട്ടത്തിൽ ശ്രീദേവിക്ക് തുടർച്ചയായ നാലാം എ ഗ്രേഡ് . കണ്ണൂർ സെൻ്റ് മൈക്കിൾ ആഗ്ലോ ഇന്ത്യൻസ് ഹയർ സെക്കൻഡറിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.

കുച്ചുപ്പുടിയിലും എ ഗ്രേഡ് നേടിയിട്ടുണ്ട്. ഭരത നാട്യത്തിലും തിളങ്ങിയ ശ്രീദേവി മികച്ച ഗ്രേഡ് പ്രതീക്ഷിക്കുകയാണ്. ഭരത നാട്യം , മോഹിനിയാട്ടം, പഞ്ചവാദ്യം എന്നീ ഇനങ്ങളിൽ കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയിരുന്നു.

4 വയസ് മുതൽ നൃത്തം അഭ്യസിക്കുന്ന ശ്രീദേവി 2 ാം ക്ലാസ് മുതൽ കലോത്സവ വേദികളിൽ സജീവമാണ്. കലാ മണ്ഡലം ലീല മണി, ശ്രീ ഗംഗ , സായന്ത് - അനന്യ എന്നിവരാണ് നൃത്ത പരിശീലനം നൽകിയത്. ചേച്ചി ശ്രീ ലക്ഷ്മിയും സംസ്ഥാന കലോത്സവങ്ങളിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. കല്യാശ്ശേരി സ്വദേശികളായ ഉപേന്ദ്രൻ - രാജശ്രീ ദമ്പതികളുടെ മകളാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336825/sridevi-also-shines-in-bharatanatyam)