---
title: "സാഹിത്യ പ്രതികൾക്ക്; കഥ,കവിത ഇനത്തിൽ എ ഗ്രേഡ് നേടിയവർക്ക് കാവ്യ ശിഖയുടെ സ്നേഹാദരം "
english_title: "The love and respect of Kavya Shikha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336819/the-love-and-respect-of-kavya-shikha"
published_at: "2026-01-17T12:13:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b30cec6866_TRU6.jpg"
keywords: []
---

# സാഹിത്യ പ്രതികൾക്ക്; കഥ,കവിത ഇനത്തിൽ എ ഗ്രേഡ് നേടിയവർക്ക് കാവ്യ ശിഖയുടെ സ്നേഹാദരം 

> **Lead Summary:** **തൃശ്ശൂർ: [[truevisionnews.com]] **64-ാം മത് സ്കൂൾകലോത്സവത്തിൽ കഥ, കവിത ഇനത്തിൽ തൃശ്ശൂർ ജില്ലയ്ക്കായി എ ഗ്രേഡ് ലഭിച്ചവർക്ക് സ്നേഹാദരവുമായി കാവ്യ ശിഖ. വിജയികൾക്കുള്ള മൊമെന്റോ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു മീഡിയ പവലിയനിൽ നിന്ന് സമ്മാനിച്ചു.

## Article Content

**തൃശ്ശൂർ: [[truevisionnews.com]] **64-ാം മത് സ്കൂൾകലോത്സവത്തിൽ കഥ, കവിത ഇനത്തിൽ തൃശ്ശൂർ ജില്ലയ്ക്കായി എ ഗ്രേഡ് ലഭിച്ചവർക്ക് സ്നേഹാദരവുമായി കാവ്യ ശിഖ. വിജയികൾക്കുള്ള മൊമെന്റോ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു മീഡിയ പവലിയനിൽ നിന്ന് സമ്മാനിച്ചു.

എച്ച്എസ് വിഭാഗം കവിത രചനയ്ക്ക് ജി എച്ച്എസ്എസ് ചെന്ത്രാപ്പിന്നി സ്കൂൾ വിദ്യാർത്ഥിനി ഹംന ഫാത്തിമ, എച്ച് എസ് വിഭാഗം കഥ രചനയ്ക്ക് സിഎൻഎൻജിഎച്ച്എസ് ചേർപ്പ് വിദ്യാർത്ഥിനി ദേവനന്ദ എ.എസ്, എച്ച്എസ് എസ് വിഭാഗം കഥ രചനയ്ക്ക് വിബിഎച്ച്എസ്എസ് തൃശൂർ വിദ്യാർത്ഥി മുഹമ്മദ് സാവിത്ത്,എച്ച്എസ്എസ് കവിത രചനയ്ക്കായി ,ഗവണ്മെന്റ് എച്ച് എസ് എസ് ചെറുതുരുത്തി വിദ്യാർത്ഥിനി അർച്ചന വി.ആർ എന്നിവർ എ ഗ്രേഡ് നേടി.

തൃശ്ശൂർ ജില്ലയിലെ എഴുത്തിൽ അക്ഷരപ്പൂക്കൾ ഒരുക്കുന്ന കവികളുടെ കൂട്ടായ്‌മയാണ് കാവ്യശിഖ.വിദ്യാർത്ഥികൾക്ക് ആശംസ അറിയിച്ചായിരുന്നു മന്ത്രിയുടെ ഉപഹാര കൈമാറ്റം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336819/the-love-and-respect-of-kavya-shikha)