---
title: "തബല വായനയിൽ തിളങ്ങി ക്രിസ്റ്റി; ഹാട്രിക്ക് എ ഗ്രേഡ് "
english_title: "64th Kerala School Kalottsavam, Tabla Reading"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336817/64th-kerala-school-kalottsavam-tabla-reading"
published_at: "2026-01-17T12:10:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b2f174f928_thabala.jpg"
keywords: []
---

# തബല വായനയിൽ തിളങ്ങി ക്രിസ്റ്റി; ഹാട്രിക്ക് എ ഗ്രേഡ് 

> **Lead Summary:** **തൃശ്ശൂർ : **അപ്പാപ്പൻ്റെ കൊച്ചു മകൻ ക്രിസ്റ്റി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജൈത്ര യാത്ര തുടരുകയാണ്.

## Article Content

**തൃശ്ശൂർ : **അപ്പാപ്പൻ്റെ കൊച്ചു മകൻ ക്രിസ്റ്റി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജൈത്ര യാത്ര തുടരുകയാണ്.

തബല വായനയിൽ ഏറെ കമ്പമുള്ള ഇടപ്പള്ളിയിലെ പരേതനായ ജോർജ്ജ് കുട്ടി കൊച്ചു മകന് തബല വായനയുടെ ബാല പാഠങ്ങൾ പകർന്നു നൽകിയിരുന്നു. ഇടപ്പള്ളി സെൻ്റ് ജോർജ് ഹൈസ്കൂൾ 10 ാം ക്ലാസ് വിദ്യാർത്ഥിയായ ക്രിസ്റ്റി ആൻ്റണി ജോർജ്ജ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തബല വായനയിൽ ഹാട്രിക്ക് എ ഗ്രേഡ് നേടി.

സെൽവൻ , കൃഷ്ണൻ ഇടപ്പള്ളി എന്നിവരാണ് തബല വായനയിൽ പരിശീലനം നൽകിയത്. മിഥുൻ ജോർജ് - റോസമ്മ ദമ്പതികളുടെ മകനാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336817/64th-kerala-school-kalottsavam-tabla-reading)