---
title: "കലോത്സവ വൈബിൽ; മീഡിയ സെന്റർ  പ്രവർത്തനം സമ്പൂർണ്ണ കരുത്തോടെ "
english_title: "Media Center operations at full capacity"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336816/media-center-operations-at-full-capacity"
published_at: "2026-01-17T12:08:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b2eb96c21f_TRU5.jpg"
keywords: []
---

# കലോത്സവ വൈബിൽ; മീഡിയ സെന്റർ  പ്രവർത്തനം സമ്പൂർണ്ണ കരുത്തോടെ 

> **Lead Summary:** **തൃശ്ശൂർ: [[truevisionnews.com]]** അറുപത്തി നാലാമത് കേരള സ്കൂൾ കലോത്സവത്തിന്റെ സമ്പൂർണ്ണ കവറേജിനായി മീഡിയ പവലിയൻ ഊർജസ്വലം. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നെത്തിയ മാധ്യമ പ്രവർത്തകർക്കായി എല്ലാവിധ സൗകര്യവുമൊരുക്കിയാണ് മീഡിയ കമ്മറ്റി മാധ്യമ പ്രവർത്തകരെയും മത്സരാർത്ഥികളെയും സ്വാഗതം ചെയ്തത്.

## Article Content

**തൃശ്ശൂർ: [[truevisionnews.com]]** അറുപത്തി നാലാമത് കേരള സ്കൂൾ കലോത്സവത്തിന്റെ സമ്പൂർണ്ണ കവറേജിനായി മീഡിയ പവലിയൻ ഊർജസ്വലം. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നെത്തിയ മാധ്യമ പ്രവർത്തകർക്കായി എല്ലാവിധ സൗകര്യവുമൊരുക്കിയാണ് മീഡിയ കമ്മറ്റി മാധ്യമ പ്രവർത്തകരെയും മത്സരാർത്ഥികളെയും സ്വാഗതം ചെയ്തത്.

കലാപ്രതിഭകളെ ജന സമൂഹങ്ങളിലേക്ക് എത്തിക്കാൻ മാധ്യമങ്ങൾ കരുത്തോടെ പ്രവർത്തിക്കുന്നു. കൺവീനർ അബ്ദുൾ റസാഖ് സി, ജോയിന്റ് കൺവീനർമാരായ ദിൽഷാദ്, ജിജി, അമീർ എൻ എം, പുഷ്പ കെ ബി, ജാക്സൻ എൻ പി. ജോബി സി പി എന്നിവരുടെ മേൽനോട്ടത്തിലാണ് മീഡിയ സെന്റർ സൂസജ്ജമായി പ്രവർത്തിക്കുന്നത്.

മാധ്യമ പ്രവർത്തകർക്ക് വേണ്ട വൈദ്യുതി, ഇരിപ്പിട സൗകര്യങ്ങൾ, കൂളർ, കുടിവെള്ളം, ചായ, സ്നാക്ക്സ് എന്നിവ കമ്മറ്റി ഉറപ്പ് വരുത്തുന്നു.വേദി ഒന്ന് സൂര്യ കാന്തിക്ക് സമീപമായാണ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഏറ്റവും സൗകര്യപ്രദമായി പവലിയൻ ഒരുക്കിയിട്ടുള്ളത്.

മത്സര ആരംഭം മുതൽ അവസാനം വരെ മീഡിയ സെന്റർ കൃത്യമായ പ്രവർത്തനങ്ങൾക്കായി മെമ്പർമാരുണ്ടാകും.കേരള ഉറുദു ടീച്ചേർസ് അസോസിയേഷന്റെയും കേരള എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേർസ് അസോസിയേഷന്റെയും നേതൃത്വത്തിലുള്ള സംഘമാണ് കമ്മറ്റിയിൽ പ്രവർത്തിക്കുന്നത്.

പവലിയന്റെ ഔദ്യോഗിക ഉത്ഘാടനം ചൊവ്വാഴ്ച വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചിരുന്നു. റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. ഫുട്ബോൾ ഇതിഹാസം ഐ.എം വിജയൻ മുഖ്യാതിഥിയായി.

ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ മീഡിയ കിറ്റിന്റെ വിതരണോദ്ഘാടനവും മന്ത്രിമാർ ചൊവ്വാഴ്ച നിർവ്വഹിച്ചു. തൃശൂർ പ്രസ് ക്ലബ് പ്രസിഡന്റ് എം. ബി ബാബു, സെക്രട്ടറി രഞ്ജിത്ത് ബാലൻ എന്നിവർ മീഡിയ കിറ്റ് ഏറ്റുവാങ്ങി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും മീഡിയ കമ്മിറ്റി ചെയർമാനുമായ ടി കെ സുധീഷ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ്, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ പി എം ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഐ. സജിത, ഷീല ജോർജ്, ജില്ലാ പഞ്ചായത്ത് അംഗം ബുഷറ ടിച്ചർ, പ്രസ്ക്ലബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336816/media-center-operations-at-full-capacity)