---
title: "ദഫ് മുട്ടിൽ കോയ കാപ്പാടിൻ്റെ ശിഷ്യർ; ഹൈസ്കൂളിലും ഹയർ സെക്കൻഡറിയിലും എ ഗ്രേഡ് "
english_title: "Koya Kappad's students get A grades in high school and higher secondary"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336810/koya-kappads-students-get-a-grades-in-high-school-and-higher-secondary"
published_at: "2026-01-17T11:28:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b25250a39b_TRU4.jpg"
keywords: []
---

# ദഫ് മുട്ടിൽ കോയ കാപ്പാടിൻ്റെ ശിഷ്യർ; ഹൈസ്കൂളിലും ഹയർ സെക്കൻഡറിയിലും എ ഗ്രേഡ് 

> **Lead Summary:** **തൃശ്ശൂർ:[ [truevisionnews.com]] **ദഫ്മുട്ടിൽ വർഷങ്ങളുടെ പാരമ്പര്യവുമായി കലോത്സവത്തിൽ ശ്രദ്ധ നേടുകയാണ് ഡോ.കോയ കാപ്പാട്. 1994 മുതൽ കലോത്സവങ്ങളിലേക്ക് കുട്ടികളെ പരിശീലിപ്പിച്ച് കൊണ്ടുവരുന്ന കോയുടെ കുട്ടികൾ പ്രകടനത്തിൽ എന്നും മുൻപന്തിയിലാണ്.

## Article Content

**തൃശ്ശൂർ:[ [truevisionnews.com]] **ദഫ്മുട്ടിൽ വർഷങ്ങളുടെ പാരമ്പര്യവുമായി കലോത്സവത്തിൽ ശ്രദ്ധ നേടുകയാണ് ഡോ.കോയ കാപ്പാട്. 1994 മുതൽ കലോത്സവങ്ങളിലേക്ക് കുട്ടികളെ പരിശീലിപ്പിച്ച് കൊണ്ടുവരുന്ന കോയുടെ കുട്ടികൾ പ്രകടനത്തിൽ എന്നും മുൻപന്തിയിലാണ്.

കുട്ടികളെ ഗുരുകുല സമ്പ്രദായത്തിൽ വീട്ടിൽ താമസിപ്പിച്ചാണ് ഇവർ കുട്ടികൾക്ക് പരിശീലനം നൽകുന്നത്. മെയ്‌വഴക്കം അടക്കം അഭ്യസിപ്പിച്ചാണ് കുട്ടികളെ ഇവർ കലോത്സവ വേദികളിലേക്ക് ഒരുക്കുന്നത്.

2022 മുതൽ 2025 വരെ കേരള ഫോക്‌ലോർ അക്കാദമിയുടെ വൈസ് ചെയർമാനായിരുന്ന അദ്ദേഹം കുട്ടികൾക്ക് ദഫ് ഒരു കല എന്നതിലുപരി ഒരു വരുമാന മാർഗം കൂടിയാക്കി മാറ്റുകയാണ് എന്നത് പ്രശംസനീയം തന്നെ.

നൂറുകണക്കിന് ശിഷ്യ സമ്പത്തുള്ള ഡോ. കോയ കാപ്പാടിന്റെ രണ്ട് ടീമുകളാണ് ഇത്തവണ കലോത്സവത്തിന് എത്തിയിട്ടുള്ളത്.ഹയർസെക്കൻഡറിയിലും ഹൈസ്‌കൂളിലും എ ഗ്രേഡ് നേടിയാണ് കോയയുടെ പുലിക്കുട്ടികൾ കലോത്സവനഗരിയിൽ നിന്നും മടങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336810/koya-kappads-students-get-a-grades-in-high-school-and-higher-secondary)