---
title: "അമ്മയുടെ പരിശീലനത്തിൽ തിളങ്ങി അനിരുദ്ധ്; തമിഴ് പ്രസംഗത്തിൽ എ ഗ്രേഡ്"
english_title: "Anirudh gets A grade in Tamil speech"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336781/anirudh-gets-a-grade-in-tamil-speech"
published_at: "2026-01-17T09:35:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b0ab5164ad_tru1.jpg"
keywords: []
---

# അമ്മയുടെ പരിശീലനത്തിൽ തിളങ്ങി അനിരുദ്ധ്; തമിഴ് പ്രസംഗത്തിൽ എ ഗ്രേഡ്

> **Lead Summary:** > **തൃശ്ശൂർ:[ [truevisionnews.com]]** " അറിവിയിൽ വളർച്ചയിൽ നന്മയുകളും തിൻമയകളും " ( ശാസ്ത്രം- നന്മയും തിന്മയും) എന്ന വിഷയത്തിൽ നടന്ന തമിഴ് പ്രസംഗത്തിൽ ഒന്നാമത് എത്താൻ അനിരുദ്ധിന് തുണയായത് അമ്മയുടെ പരിശീലനം.

## Article Content

> **തൃശ്ശൂർ:[ [truevisionnews.com]]** " അറിവിയിൽ വളർച്ചയിൽ നന്മയുകളും തിൻമയകളും " ( ശാസ്ത്രം- നന്മയും തിന്മയും) എന്ന വിഷയത്തിൽ നടന്ന തമിഴ് പ്രസംഗത്തിൽ ഒന്നാമത് എത്താൻ അനിരുദ്ധിന് തുണയായത് അമ്മയുടെ പരിശീലനം.

കണ്ണൂർ കടമ്പൂർ ഹയർ സെക്കൻഡറിയിലെ 9 ാം ക്ലാസ് വിദ്യാർത്ഥിയാണ് അനിരുദ്ധ്. അമ്മയുടെ തമിഴ് ഭാഷ ബന്ധം അനിരുദ്ധിന് കലോത്സവ ജയത്തിൽ ഏറെ സഹായകമായി . ഷൊർണ്ണൂരിൽ ജനിച്ച അനിത പിതാവിന്റെ ഇന്ത്യ റെയിൽവേയിലെ ജോലി കാരണം ഒരു വയസ്സ് മുതൽ തമിഴ്നാട്ടിലെ ഈ റോഡിലാണ് വളർന്നത്.

തുടർന്ന് പഠിച്ചത് തമിഴ് മീഡിയത്തിലും. കണ്ണൂർ സ്വദേശിയായ ബാലുവുമായുള്ള വിവാഹ ബന്ധത്തെ തുടർന്നാണ് അനിത കേരളത്തിൽ തിരികെ എത്തുന്നത്. തമിഴ് ഭാഷയിൽ ഏറെ പ്രാവീണ്യമുള്ള അനിത മക്കളെ കലോത്സവങ്ങളിൽ തമിഴ് ഭാഷ മത്സരങ്ങൾക്ക് പരിശീപ്പിക്കുകയായിരുന്നു.

അനിരുദ്ധിൻ്റെ ചേച്ചി പ്രത്യക്ഷയും സ്കൂൾ പഠന കാലത്ത് തമിഴ് ഭാഷാ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336781/anirudh-gets-a-grade-in-tamil-speech)