---
title: "വിഴിഞ്ഞം തുറമുഖം; രണ്ടാം ഘട്ട നിർമാണ ഉദ്‌ഘാടനം ജനുവരി 24ന്"
english_title: "Vizhinjam Port; Second phase of construction to be inaugurated on January 24"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336755/vizhinjam-port-second-phase-of-construction-to-be-inaugurated-on-january-24"
published_at: "2026-01-16T22:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696a705604d9c_vizh9njam.jpg"
keywords: []
---

# വിഴിഞ്ഞം തുറമുഖം; രണ്ടാം ഘട്ട നിർമാണ ഉദ്‌ഘാടനം ജനുവരി 24ന്

> **Lead Summary:** വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം ജനുവരി 24-ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

## Article Content

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം ജനുവരി 24-ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, തുറമുഖം വഴിയുള്ള കയറ്റുമതിയും ഇറക്കുമതിയും സുഗമമാക്കുന്ന എക്സിം കാർഗോ സേവനങ്ങളുടെ ഉദ്ഘാടനവും നടക്കും.

ഇതോടൊപ്പം തുറമുഖത്തെ ദേശീയപാത ബൈപാസുമായി ബന്ധിപ്പിക്കുന്ന പുതിയ പോർട്ട് റോഡിന്റെ സമർപ്പണവും ഇതേ വേദിയിൽ വെച്ച് നടക്കും.

ഏതാണ്ട് 10,000 കോടി രൂപ നിക്ഷേപമുള്ള വികസന പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ തുറമുഖത്തിന്റെ വാര്‍ഷിക ശേഷി 15 ലക്ഷം ടിഇയുവില്‍ നിന്ന് 50 ലക്ഷം ടിഇയു ആയി ഉയരും. ബെര്‍ത്ത് നിലവിലുള്ള 800 മീറ്ററില്‍ നിന്ന് 2000 മീറ്റര്‍ ആയി വികസിപ്പിക്കും.

ബ്രേക്ക് വാട്ടര്‍ 3 കിലോമീറ്ററില്‍ നിന്ന് നാലു കിലോമീറ്റര്‍ ആയി വികസിപ്പിക്കും. ഇതിനു പുറമെ റെയില്‍വേ യാര്‍ഡ്, മള്‍ട്ടി പര്‍പ്പസ് ബെര്‍ത്ത്, ലിക്വിഡ് ടെര്‍മിനല്‍, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336755/vizhinjam-port-second-phase-of-construction-to-be-inaugurated-on-january-24)