---
title: "തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ സംഘർഷം"
english_title: "Clashes at Government Law College in Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336754/clashes-at-government-law-college-in-thiruvananthapuram"
published_at: "2026-01-16T22:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696a6e100c617_hep.jpg"
keywords: []
---

# തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ സംഘർഷം

> **Lead Summary:** തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ എസ്എഫ്ഐ - കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. ക്യാമ്പസിനുള്ളിൽ അനധികൃതമായി സ്ഥാപിച്ച മുൻ കോളേജ് ചെയർമാന്റെ പ്രതിമ ഉദ്ഘാടനം ചെയ്യുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

## Article Content

തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ എസ്എഫ്ഐ - കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. ക്യാമ്പസിനുള്ളിൽ അനധികൃതമായി സ്ഥാപിച്ച മുൻ കോളേജ് ചെയർമാന്റെ പ്രതിമ ഉദ്ഘാടനം ചെയ്യുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഈ വിഷയത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിനിടെ ഒരു കെഎസ്‌യു പ്രവർത്തകന് പരിക്കേൽക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പ്രതിമയിൽ കെ എസ് യു പെയിന്റ് ഒഴിച്ചെന്ന് ആരോപിച്ച് എസ്എഫ്ഐ- കെഎസ് യു പ്രവർത്തകർ തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും ഈ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. നാളെയാണ് പ്രതിമയുടെ ഉദ്ഘാടനം തീരുമാനിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336754/clashes-at-government-law-college-in-thiruvananthapuram)