---
title: "കലോത്സവ വേദിയിലെ വേറിട്ട കാഴ്ച്ച ; സമ്മാനങ്ങളുമായി മായ ചേച്ചി കാത്തിരിക്കുന്നു"
english_title: "The colorful spectacle of the state art festival"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336751/the-colorful-spectacle-of-the-state-art-festival"
published_at: "2026-01-16T22:10:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696a6a9d4b050_maya.jpg"
keywords: []
---

# കലോത്സവ വേദിയിലെ വേറിട്ട കാഴ്ച്ച ; സമ്മാനങ്ങളുമായി മായ ചേച്ചി കാത്തിരിക്കുന്നു

> **Lead Summary:** സംസ്ഥാന കലോത്സവത്തിന്റെ നിറക്കാഴ്ചകൾക്കിടയിൽ കാണികളുടെ കണ്ണും മനസ്സും ഒരുപോലെ കവർന്നൊരു വ്യത്യസ്ത സാന്നിധ്യമായി മാറുകയാണ് മായാദേവി. മായ ചേച്ചി വൈബ് ആണ്.

## Article Content

സംസ്ഥാന കലോത്സവത്തിന്റെ നിറക്കാഴ്ചകൾക്കിടയിൽ കാണികളുടെ കണ്ണും മനസ്സും ഒരുപോലെ കവർന്നൊരു വ്യത്യസ്ത സാന്നിധ്യമായി മാറുകയാണ് മായാദേവി. മായ ചേച്ചി വൈബ് ആണ്.

ലോട്ടറി വിറ്റു ഉപജീവനമാർഗ്ഗം നടത്തുന്ന മായാദേവി എന്ന ഗുരുവായൂർ സ്വദേശി കലോത്സവ വേദിയിലെ ഒരു വ്യത്യസ്ത കാഴ്ചയായിരുന്നു. സാധാരണ ധരിക്കുന്ന വസ്ത്രത്തെക്കാൾ വ്യത്യസ്തമായി ലഹരിക്കെതിരെ സന്ദേശം നൽകുന്ന വിധത്തിൽ പച്ച കുടയും കൂളിംഗ് ക്ലാസ്സും ധരിച്ച് റോസ് നിറത്തിൽ വസ്ത്രവും അണിഞ്ഞു മുഖത്തു ജോക്കർ നെ ഓർമിപ്പിക്കും പോലെ ചായം പൂശി യാണ് ചേച്ചി എത്തുന്നത്.

ഓരോ ദിവസവും വെറൈറ്റി രീതിയിലാണ് വസ്ത്രം ധരിക്കുന്നത്. ഇത്തരത്തിൽ വ്യത്യസ്ത രീതിയിൽ വസ്ത്രം ധരിച്ച് വരുന്നതുകൊണ്ട് ന്യൂജൻ കുട്ടികൾക്ക് അത് ഇഷ്ടമാണെന്നും സെൽഫി എടുക്കാൻ വരാറുണ്ടെന്നും മായ ചേച്ചി പറഞ്ഞു.

കൂടാതെ കുട്ടികളെ സന്തോഷിപ്പിക്കുന്നതിനായി കുസൃതി ചോദ്യങ്ങളും കലോത്സവവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ചോദിക്കാറുണ്ട്. ശരിയുത്തരം നൽകുന്നവർക്ക് ബിരിയാണി, നെയ്പ്പായസം എന്നീ ബുക്കുകൾ സമ്മാനമായി നൽകി നൽകുന്നുണ്ട്.

കലോത്സവം വെറുമൊരു കലാമത്സരം മാത്രമല്ല സാമൂഹിക ബോധവൽക്കരണത്തിന്റെ വേദിയും കൂടി ആണെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ കാഴ്ച

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336751/the-colorful-spectacle-of-the-state-art-festival)