---
title: "അഭിമാനമായി ഗൗരി; മംഗലംകളിയിലും നങ്ങ്യാർകൂത്തിലുംപൊരുതി നേടിയ വിജയം"
english_title: "State School Arts Festival, success in Mangalamkali and Nangyarkoot"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336744/state-school-arts-festival-success-in-mangalamkali-and-nangyarkoot"
published_at: "2026-01-16T20:53:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696a585c3a82d_dnc.jpg"
keywords: []
---

# അഭിമാനമായി ഗൗരി; മംഗലംകളിയിലും നങ്ങ്യാർകൂത്തിലുംപൊരുതി നേടിയ വിജയം

> **Lead Summary:** **തൃശ്ശൂർ: ഇ**ന്നലെ സംസ്ഥാന കലോത്സവ വേദിയിൽ മംഗലംകളിക്കിടെ തളർന്ന് വീണു , ഒടുവിലും മംഗലംകളിയിലും നങ്ങ്യാർകൂത്തിലും പൊരുതി നേടിയ വിജയം. ഇരിങ്ങണ്ണൂർ സ്കൂളിനും നാടിനും അഭിമാനമായി ഗൗരി കൃഷ്ണയും സംഘവും.

## Article Content

**തൃശ്ശൂർ: ഇ**ന്നലെ സംസ്ഥാന കലോത്സവ വേദിയിൽ മംഗലംകളിക്കിടെ തളർന്ന് വീണു , ഒടുവിലും മംഗലംകളിയിലും നങ്ങ്യാർകൂത്തിലും പൊരുതി നേടിയ വിജയം. ഇരിങ്ങണ്ണൂർ സ്കൂളിനും നാടിനും അഭിമാനമായി ഗൗരി കൃഷ്ണയും സംഘവും.

തേക്കിൻകാട് മൈതാനിയിലെ വേദി മൂന്നിൽ ഇന്നലെ പകലായിരുന്നു കോഴിക്കോട് നിന്ന് അപ്പീലുമായി എത്തിയ ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുടെ മാസ്മരികമായ മംഗലം കളി അരങേറിയത്. ഉന്നത വിദ്യാഭ്യസ മന്ത്രി ബിന്ദു വിദ്യാർത്ഥികളുടെ പ്രകടനത്തെ പ്രകീർത്തിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്.

കാസർക്കോട് സ്വദേശികളായ രാജീവനും സുമേഷുമാണ് മംഗലം കളി പരിശീലിപ്പിച്ചത്. കലാമണ്ടലം അശ്വതിയാണ് ഗൗരിയെ നങ്ങ്യാർകൂത്ത് പരിശീലിപ്പിച്ചത്.

പാറക്കടവിലെ ജുവല്ലറി ഉടമ മുടവന്തേരിയിലെ മേക്കര താഴെ കുനിയിൽ വിജേഷിൻ്റെയും ലിജിനയുടെയും മകളാണ് ഗൗരി. ഇരിങ്ങണ്ണൂർ സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഗൗതം കൃഷ്ണ സഹോദരനും മൂന്നാം ക്ലാസുകാരി ഗയ കൃഷ്ണ സഹോദരിയുമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336744/state-school-arts-festival-success-in-mangalamkali-and-nangyarkoot)