---
title: "മോണോ ആക്ടിൽ എ ഗ്രേഡ് ;മാധ്യമ വിമർശനത്തിലൂടെ മാധവ് ശങ്കർ ശ്രദ്ധേയനായി"
english_title: "A grade in mono act; Madhav Shankar became notable through media criticism"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336743/a-grade-in-mono-act-madhav-shankar-became-notable-through-media-criticism"
published_at: "2026-01-16T20:34:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696a5428659b7_hjm.jpg"
keywords: []
---

# മോണോ ആക്ടിൽ എ ഗ്രേഡ് ;മാധ്യമ വിമർശനത്തിലൂടെ മാധവ് ശങ്കർ ശ്രദ്ധേയനായി

> **Lead Summary:** **തൃശൂർ : **മാധ്യമങ്ങളിലെ വാർത്തകളുടെ വളച്ചൊടിക്കലിനെതിരെയും വാർത്തകളുടെ പർവ്വതീകരണത്തിനെതിരെയും മോണോ ആക്ടിലൂടെ വിമർശനം ഉയർത്തി ശ്രദ്ധേയനായി ഹൈസ്കൂൾ വിദ്യാർത്ഥി. 64 ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ നന്ത്യാർവട്ടം വേദിയിൽ നടന്ന HS വിഭാഗം മോണോആക്ട്ടിലാണ് മാധവ് ശങ്കർ മാധ്യമധർമങ്ങളെയും, സത്യസന്ധതയെയും ചോദ്യം ചെയ്യുന്നത്.

## Article Content

**തൃശൂർ : **മാധ്യമങ്ങളിലെ വാർത്തകളുടെ വളച്ചൊടിക്കലിനെതിരെയും വാർത്തകളുടെ പർവ്വതീകരണത്തിനെതിരെയും മോണോ ആക്ടിലൂടെ വിമർശനം ഉയർത്തി ശ്രദ്ധേയനായി ഹൈസ്കൂൾ വിദ്യാർത്ഥി. 64 ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ നന്ത്യാർവട്ടം വേദിയിൽ നടന്ന HS വിഭാഗം മോണോആക്ട്ടിലാണ് മാധവ് ശങ്കർ മാധ്യമധർമങ്ങളെയും, സത്യസന്ധതയെയും ചോദ്യം ചെയ്യുന്നത്.

പൊതുജനം ഏറ്റവും കൂടുതൽ ഇടപഴകുന്നത് മാധ്യമങ്ങളുമായിട്ടാണ്, അതുകൊണ്ട് അവർ എത്രത്തോളം ജനങ്ങളോട് നീതി പുലർത്തുന്നു എന്നുള്ള ചോദ്യം ഹാസ്യരൂപേണയാണ് മാധവ് ചോദിക്കുന്നത്.

പാലക്കാട്‌ ജില്ലയിലെ ഭാരത് മാതാ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ് മാധവ് ശങ്കർ. കലാഭവൻ നൗഷാദിന്റെ രചനയിലും ശിക്ഷണത്തിലുമാണ്, മാധവ് ഇന്ന് മോണോആക്ടിന്റെ വേദിയിലേക്കെത്തിയത്. മോണോആക്ടിൽ മാധവിൻ്റെ മികച്ച പ്രകടനത്തിന് എ ഗ്രേഡ് തന്നെ കരസ്ഥമാക്കാൻ കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336743/a-grade-in-mono-act-madhav-shankar-became-notable-through-media-criticism)