---
title: "വേദിക്ക് സമീപം എൽപിജി സിലിണ്ടർ ലീക്ക് ; ഫയർഫോഴ്സ് ഇടപെടൽ അപകടവാസ്ഥ ഒഴിവാക്കി"
english_title: "LPG cylinder leak near the venue; Fire Force intervention averted the accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336741/lpg-cylinder-leak-near-the-venue-fire-force-intervention-averted-the-accident"
published_at: "2026-01-16T20:15:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696a4fbba0d38_WhatsApp_Image_2026-01-16_at_8.18.03_PM.jpeg"
keywords: []
---

# വേദിക്ക് സമീപം എൽപിജി സിലിണ്ടർ ലീക്ക് ; ഫയർഫോഴ്സ് ഇടപെടൽ അപകടവാസ്ഥ ഒഴിവാക്കി

> **Lead Summary:** **തൃശ്ശൂർ:** കലോത്സവ വേദി പ്രവർത്തിക്കുന്ന സ്കൂൾ കിച്ചണിൽ നിന്നുണ്ടായ എൽപിജി സിലിണ്ടർ ലീക്ക് ഫയർഫോഴ്സ് ഇടപെട്ട് അപകടവാസ്ഥ ഒഴിവാക്കി. വേദി 14 ൽ നന്ത്യാർവട്ടം സ്ഥിതി ചെയ്യുന്ന ഹോളി ഫാമിലി സ്കൂൾ

## Article Content

**തൃശ്ശൂർ:** കലോത്സവ വേദി പ്രവർത്തിക്കുന്ന സ്കൂൾ കിച്ചണിൽ നിന്നുണ്ടായ എൽപിജി സിലിണ്ടർ ലീക്ക് ഫയർഫോഴ്സ് ഇടപെട്ട് അപകടവാസ്ഥ ഒഴിവാക്കി. വേദി 14 ൽ നന്ത്യാർവട്ടം സ്ഥിതി ചെയ്യുന്ന ഹോളി ഫാമിലി സ്കൂൾ

വേദിക്കടുത്തുള്ള സ്കൂൾ കിച്ചണിൽ പാചകം ചെയ്യുന്നതിനിടയിൽ ഗ്യാസ് ലീക്ക് ഉണ്ടാവുകയും അത് ശ്രദ്ധയിൽപെട്ട ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ കിച്ചൻ പരിശോദിക്കുകയും പൈപ്പ്‌ലൈനുകളും സിലിണ്ടറുകളും പരിശോധിച്ച് ലീക്ക് ഉണ്ടായ സ്ഥലം കണ്ടെത്തുകയും ചെയ്തു. കേരള ഫയർ ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ ജീവനക്കാർക്കും സുരക്ഷാനിർദ്ദേശം നൽകുകയും ചെയ്തു. ഫയർ ഉദ്യോഗസ്ഥരായ ശിവൻ , നവനീത കണ്ണൻ എന്നിവർ പരിശോധനയിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336741/lpg-cylinder-leak-near-the-venue-fire-force-intervention-averted-the-accident)