---
title: "നൃത്തകല കെങ്കേമം; നാടോടി നൃത്തത്തിൽ ഹാട്രിക് വിജയവുമായി അദ്വൈത്"
english_title: "Kalolsavam 2025"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336740/kalolsavam-2025"
published_at: "2026-01-16T20:09:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696a4eb8ed5b7_boy_.jpg"
keywords: []
---

# നൃത്തകല കെങ്കേമം; നാടോടി നൃത്തത്തിൽ ഹാട്രിക് വിജയവുമായി അദ്വൈത്

> **Lead Summary:** തൃശ്ശൂർ **[:**ഹൈസ്കൂൾ വിഭാഗം നാടോടി നൃത്തത്തിൽ എ ഗ്രേഡുമായി അദ്വൈത് ആർ. പാലക്കാട്‌ തൊടുവായൂർ ഗവണ്മെന്റ് എച്ച് എസ് എസ്. വിദ്യാർത്ഥിയായ അദ്വൈതിന് നാടോടി നൃത്തം ഇതോടെ മൂന്ന് തുടർവിജയങ്ങൾ സമ്മാനിച്ചു.മുച്ചിലോട്ട് ഭഗവതിയുടെ വേഷമണിഞ്ഞെത്തിയ അദ്വൈതിന് സദസ്സ് ഹർഷാരവത്തോടെ സ്വാഗതമരുളി.

## Article Content

തൃശ്ശൂർ **[:**ഹൈസ്കൂൾ വിഭാഗം നാടോടി നൃത്തത്തിൽ എ ഗ്രേഡുമായി അദ്വൈത് ആർ. പാലക്കാട്‌ തൊടുവായൂർ ഗവണ്മെന്റ് എച്ച് എസ് എസ്. വിദ്യാർത്ഥിയായ അദ്വൈതിന് നാടോടി നൃത്തം ഇതോടെ മൂന്ന് തുടർവിജയങ്ങൾ സമ്മാനിച്ചു.മുച്ചിലോട്ട് ഭഗവതിയുടെ വേഷമണിഞ്ഞെത്തിയ അദ്വൈതിന് സദസ്സ് ഹർഷാരവത്തോടെ സ്വാഗതമരുളി.

വേദി പത്ത് ചെമ്പത്തിയിൽ നിറഞ്ഞ സദസിന് മുന്നിലായിരുന്നു നൃത്തവിസ്മയം. പതിനാറോളം പേരാണ് മത്സരത്തിനായി ഉണ്ടായിരുന്നത്.നൃത്തകലയിൽ പ്രവീണ്യം ഉള്ള ഈ മിടുക്കന് ഭരതനാട്യം ഇനി മത്സര ഇനമായുണ്ട്. പത്ത് വർഷത്തോളമായി നാട്യകലാ ഡാൻസ് അക്കഥമി ആർ എൽ വി വിപിൻ ദാസിന് കീഴിൽ അദ്വൈത് പരിശീലനം നേടി വരുന്നു.

ഫോട്ടോഗ്രാഫർ രമേശ്‌ കുമാർ സുധ ദമ്പതികളുടെ മകനാണ്. സഹോദരൻ ആദിത് ഡി ഫോർ ഡാൻസ് പെർഫോമറാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336740/kalolsavam-2025)