---
title: "ഹാട്രിക് ജയം; രൗദ്രഭാവത്തിൽ സംഹിത നിറഞ്ഞാടി "
english_title: "Kalolsavam 2025"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336730/kalolsavam-2025"
published_at: "2026-01-16T18:40:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696a3939236eb_kutty.jpg"
keywords: []
---

# ഹാട്രിക് ജയം; രൗദ്രഭാവത്തിൽ സംഹിത നിറഞ്ഞാടി 

> **Lead Summary:** തൃശ്ശൂർ:**[ **ചാമുണ്ടേശ്വരി ദേവിയുടെ രൗദ്രഭാവങ്ങൾ ഏറ്റുവാങ്ങി സംഹിത കലോത്സവ വേദിയിൽ നിറഞ്ഞാടി. കൊല്ലം ജോൺ ഓഫ് കെന്നഡി മെമ്മോറിയൽ വെക്കേഷൻ ഹയർ സെക്കൻഡറിലെ പ്ലസ് വൺ വിദ്യാർഥി സംഹിത ഹയർസെക്കൻഡറി വിഭാഗം കുച്ചുപിടി മത്സരത്തിൽ തുടർച്ചയായ മൂന്നാം ജയം നേടി നാടിന് അഭിമാനമായി മാറി. ദേവിയെ പരിഹസിച്ച ചണ്ടനെയും മുണ്ടനെയും നിഗ്രഹിക്കുന്ന കഥാഭാഗമാണ് സംഹിത വേദിയിൽ അവതരിപ്പിച്ചത്.

## Article Content

തൃശ്ശൂർ:**[ **ചാമുണ്ടേശ്വരി ദേവിയുടെ രൗദ്രഭാവങ്ങൾ ഏറ്റുവാങ്ങി സംഹിത കലോത്സവ വേദിയിൽ നിറഞ്ഞാടി. കൊല്ലം ജോൺ ഓഫ് കെന്നഡി മെമ്മോറിയൽ വെക്കേഷൻ ഹയർ സെക്കൻഡറിലെ പ്ലസ് വൺ വിദ്യാർഥി സംഹിത ഹയർസെക്കൻഡറി വിഭാഗം കുച്ചുപിടി മത്സരത്തിൽ തുടർച്ചയായ മൂന്നാം ജയം നേടി നാടിന് അഭിമാനമായി മാറി. ദേവിയെ പരിഹസിച്ച ചണ്ടനെയും മുണ്ടനെയും നിഗ്രഹിക്കുന്ന കഥാഭാഗമാണ് സംഹിത വേദിയിൽ അവതരിപ്പിച്ചത്.

ചാമുണ്ഡേശ്വരി ദേവി തൃക്കണ്ണ് തുറക്കുന്നത് സംഹിത രൗദ്രഭാവത്തോടെ അവതരിപ്പിച്ചു. മൂന്നാം വയസു മുതൽ നൃത്തം അഭ്യസിക്കുന്ന സംഹിതയെ അഞ്ജു സുരേഷ് , രശ്മി ആർ എന്നിവരാണ് പരിശീലിപ്പിക്കുന്നത്. നാളെ (ശനിയാഴ്ച) കൂടിയാട്ടത്തിലും മത്സരമുണ്ട് .കരുനാഗപ്പള്ളി സ്വദേശികളായ സുനിൽകുമാർ - അനിത ദമ്പതികളുടെ മകളാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336730/kalolsavam-2025)