---
title: "വിയർപ്പ് തുന്നിയിട്ട കുപ്പായം; അപ്പീലിലൂടെ വന്ന് തൃശ്ശൂരിൽ കുച്ചിപ്പുടിയിൽ എ ഗ്രേഡുമായി പേരാമ്പ്രക്കാരി "
english_title: "Kalolsavam 2025"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336728/kalolsavam-2025"
published_at: "2026-01-16T18:20:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696a34dc7fe7a_dance.jpg"
keywords: []
---

# വിയർപ്പ് തുന്നിയിട്ട കുപ്പായം; അപ്പീലിലൂടെ വന്ന് തൃശ്ശൂരിൽ കുച്ചിപ്പുടിയിൽ എ ഗ്രേഡുമായി പേരാമ്പ്രക്കാരി 

> **Lead Summary:** തൃശ്ശൂർ :**[ ]** കേരള സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം കുച്ചിപ്പുടിയിൽ എ ഗ്രേഡുമായി കോഴിക്കോട് പേരാമ്പ്ര സ്വദേശിനി വിദ്യാർത്ഥി. ജി എച്ച് എസ് എസ് നടുവണ്ണൂർ സ്കൂളിലെ അനവദ്യയാണ് കോഴിക്കോടിനായി വിജയം സമ്മാനിച്ചത്.

## Article Content

തൃശ്ശൂർ :**[ ]** കേരള സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം കുച്ചിപ്പുടിയിൽ എ ഗ്രേഡുമായി കോഴിക്കോട് പേരാമ്പ്ര സ്വദേശിനി വിദ്യാർത്ഥി. ജി എച്ച് എസ് എസ് നടുവണ്ണൂർ സ്കൂളിലെ അനവദ്യയാണ് കോഴിക്കോടിനായി വിജയം സമ്മാനിച്ചത്.

ജില്ലയിൽ നിന്ന് അപ്പീലിലൂടെ വന്ന് സംസ്ഥാനത്ത് എ ഗ്രേഡ് എന്ന മിന്നുന്ന വിജയം സ്വന്തമാക്കാൻ വാശിയേറിയ പോരാട്ടം തന്നെ അനവദ്യക്ക് തൃശ്ശൂരിന്റെ മണ്ണിൽ വേണ്ടി വന്നു.

പന്ത്രണ്ട് വർഷത്തോളമായി നൃത്ത കലയിൽ അനവദ്യ ശിക്ഷണം നേടുന്നു. പേരാമ്പ്ര വിദ്യ ശ്രീജിത്തിന് കീഴിലാണ് കലാകാരിയുടെ പരിശീലനം.കൊറിയോഗ്രാഫർ ഗീത പത്മകുമാറിന്റെ നൃത്ത വിദ്യായുമായാണ് അനവദ്യ വേദി ഒന്ന് സൂര്യ കാന്തിയിൽ വിസ്മയമൊരുക്കിയത്.ബേപ്പൂർ പൊലീസ് ഓഫിസർ സജീവന്റെയും ബഷിജയുടെയും മകളാണ് ഈ കൊച്ചു മിടുക്കി. സഹോദരൻ അനുഗ്രഹ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336728/kalolsavam-2025)