---
title: "ഇരട്ട വിജയം മധുരമായി ;  വാണിമേലിലെ  അമൽ സയാന  ഇങ്ങ് തൃശ്ശൂരിലും പൊളിയാണ്"
english_title: "Kalolsavam 2025"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336726/kalolsavam-2025"
published_at: "2026-01-16T17:54:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696a2e9b09b32_diya.jpg"
keywords: []
---

# ഇരട്ട വിജയം മധുരമായി ;  വാണിമേലിലെ  അമൽ സയാന  ഇങ്ങ് തൃശ്ശൂരിലും പൊളിയാണ്

> **Lead Summary:** തൃശ്ശൂർ :**[ **ഇശലിൻ്റെ തേൻ മഴതീർത്ത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇരട്ട വിജയം മധുരമായി. വാണിമേലിലെ അമൽ സയാന ഇങ്ങ് തൃശ്ശൂരിലും പൊളിയാണ്. കഴിഞ്ഞ രണ്ട് സംസ്ഥാന കലോത്സവത്തിൽ രണ്ട് ഇനങ്ങളിൽ എ ഗ്രേഡ് നേടാൻ ഈ മിടുക്കിക്ക് കഴിഞ്ഞു.

## Article Content

തൃശ്ശൂർ :**[ **ഇശലിൻ്റെ തേൻ മഴതീർത്ത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇരട്ട വിജയം മധുരമായി. വാണിമേലിലെ അമൽ സയാന ഇങ്ങ് തൃശ്ശൂരിലും പൊളിയാണ്. കഴിഞ്ഞ രണ്ട് സംസ്ഥാന കലോത്സവത്തിൽ രണ്ട് ഇനങ്ങളിൽ എ ഗ്രേഡ് നേടാൻ ഈ മിടുക്കിക്ക് കഴിഞ്ഞു.

ഇത്തവണ മാപ്പിള പാട്ടിലും അറബി പദ്യം ചൊല്ലലിലുമാണ് എ ഗ്രേഡ്. കഴിഞ്ഞ തവണ അറബി പദ്യത്തിലും അറബി ഗാനത്തിലുമായിരുന്നു എഗ്രേഡ്. സമാപന ദിവസം നടക്കുന്ന ഉറുദു സംഘ ഗാനത്തിലും സയാന മത്സരിക്കുന്നുണ്ട്.

കോഴിക്കോട്  ക്രസൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.പേരോട് എംഐഎം ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ജാഫർ വാണിമേലിൻ്റെയും വാണിമേൽ എം യുപി സ്കൂൾ അധ്യാപിക ഷെരീഫയുടെയും മകളാണ്.

മോയിൻ കുട്ടി വൈദ്യരുടെ വരികൾക്കാണ് മാപ്പിളപ്പാട്ടിൽ ഈണമിട്ടത്. ക്രസൻ്റ് ഹൈസ്കൂളിലെ റിട്ട അധ്യാപകൻ കുന്നത്ത് മൊയ്തുവിൻ്റെ വരികളാണി അറബി ഗാനമായി ആലപിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336726/kalolsavam-2025)