---
title: "ഇസ്രായീൽ ഭീകരതയ്ക്കെതിരെ ലോക ജനത ഒന്നിക്കണം; ജലീൽ മാഷിന്റെ ശിക്ഷണത്തിൽ മരുമകൾക്ക് ഒന്നാം സ്ഥാനം"
english_title: "Daughter-in-law takes first place in Jaleel Mash's training"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336721/daughter-in-law-takes-first-place-in-jaleel-mashs-training"
published_at: "2026-01-16T17:19:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696a25da29dea_TRU23.jpg"
keywords: []
---

# ഇസ്രായീൽ ഭീകരതയ്ക്കെതിരെ ലോക ജനത ഒന്നിക്കണം; ജലീൽ മാഷിന്റെ ശിക്ഷണത്തിൽ മരുമകൾക്ക് ഒന്നാം സ്ഥാനം

> **Lead Summary:** **തൃശ്ശൂർ: [[truevisionnews.com]] **കേരള സ്‌കൂൾ കലോത്സവത്തിൽ ഹയർസെക്കൻറി വിഭാഗം അറബിക് പദ്യം ചൊല്ലൽ മത്സരത്തിൽ കാസർഗോഡ് വികെപികെഎച്ച് എംആർവിഎച്ച്എസ്എസ് പടന്നയിലെ മുബാഷിറ മുബാറക് അലിക്ക് ഒന്നാം സ്ഥാനം.

## Article Content

**തൃശ്ശൂർ: [[truevisionnews.com]] **കേരള സ്‌കൂൾ കലോത്സവത്തിൽ ഹയർസെക്കൻറി വിഭാഗം അറബിക് പദ്യം ചൊല്ലൽ മത്സരത്തിൽ കാസർഗോഡ് വികെപികെഎച്ച് എംആർവിഎച്ച്എസ്എസ് പടന്നയിലെ മുബാഷിറ മുബാറക് അലിക്ക് ഒന്നാം സ്ഥാനം.

വെള്ളമോ ഭക്ഷണമോ കിട്ടാതെ മരണത്തെ മുന്നിൽ കണ്ട് ജീവിക്കുന്ന ഫലസ്‌തീനിലെ പി ഞ്ചുകുട്ടികളെ ബോംബ് വർഷത്തിലൂടെ കൊന്നൊടുക്കുന്ന ഇസ്രായീൽ ഭീകരതയ്ക്കെതിരെ ലോക ജനത ഒന്നിക്കണമെന്ന സന്ദേശവുമായണ് മുബാഷിറ കൈയ്യടി നേടിയത്. മൊയ്തു വാണിമേൽ രചിച്ച വരികളാണ് മുബാഷിറയ്ക്ക് വിജയം സമ്മാനിച്ചത്.

കഴിഞ്ഞ വർഷം അതേസ്‌കൂളിൽ നിന്നും വിരമിച്ച ജയിൽ മാസ്റ്ററാണ് മരുമകളായ മുബാഷിറയ്ക്ക് പരിശീലനം നൽകിയത്. കഴിഞ്ഞ 26 വർഷമായി തുടർച്ചയായി സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുന്ന ജലീൽ മാസ്റ്റർ 27-ാം വർഷവും സ‌ംസ്ഥാന കലോത്സവത്തിൽ പരിശീലകനായി എത്താൻ അവസരം ലഭിക്കുകയായിരുന്നു. മുബാറക് അലിയുടെയും ഫാരിഷയുടെയും മകളാണ് മുബാഷിറ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336721/daughter-in-law-takes-first-place-in-jaleel-mashs-training)