---
title: "ശൗചാലയങ്ങൾ വൃത്തി ഹീനം ; കാണാതെ പോകരുത് ഇരുവശവും "
english_title: "The toilets are dirty"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336719/the-toilets-are-dirty"
published_at: "2026-01-16T17:13:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696a24bfa69af_TRU21.jpg"
keywords: []
---

# ശൗചാലയങ്ങൾ വൃത്തി ഹീനം ; കാണാതെ പോകരുത് ഇരുവശവും 

> **Lead Summary:** **തൃശ്ശൂർ: [[truevisionnews.com]]** മൂന്ന് ദിവസമായി നടന്നു കൊണ്ടിരിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവ വേദിക്കരികെ ജനങ്ങൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ശൗചാലയസംവിധാനം എത്രത്തോളം ഉപകാര പ്രധമെന്ന് അന്വേഷിക്കണ്ടതുണ്ട്.

## Article Content

**തൃശ്ശൂർ: [[truevisionnews.com]]** മൂന്ന് ദിവസമായി നടന്നു കൊണ്ടിരിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവ വേദിക്കരികെ ജനങ്ങൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ശൗചാലയസംവിധാനം എത്രത്തോളം ഉപകാര പ്രധമെന്ന് അന്വേഷിക്കണ്ടതുണ്ട്.

ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നിരീക്ഷണത്തിൽ കലോത്സവ വേദിയിൽ എത്തുന്ന മത്സരാർഥികൾക്കും പൊതുജനങ്ങൾക്കായും ഒരുക്കിയിട്ടുള്ള ശൗചാലയങ്ങളിൽ ശുചിത്വം എത്രമാത്രം ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പാറമേക്കാവ് വേദി 1,2,3 എന്നിവിടങ്ങളിൽ 2 സെറ്റായിട്ടാണ് ശൗചാലയ സംവിധാനമൊരുക്കിയത്. ശൗചാലയങ്ങൾ വൃത്തിഹീനമാണെന്ന് പൊതു അഭിപ്രായമുണ്ട്.

മറുവശത്തേക്ക് വരുമ്പോൾ ജനങ്ങളാൽ വലയുകയാണ് ശുചിത്വമിഷനിലെ ശുചീകരണ തൊഴിലാളികൾ. ഉപയോഗ ശേഷം വൃത്തിയാക്കാനുള്ള മനസ് കാണിക്കാതെ പോവുകയാണ് പലരും.മറ്റൊരാൾ ഉപയോഗിക്കേണ്ടതാണെന്ന ചിന്തയില്ലാതെയാണ് പലപ്പോഴും ആളുകൾ ശൗചാലയങ്ങൾ ഉപയോഗിക്കുന്നത്.

സ്ത്രീകൾ ഉപയോഗിച്ച നാപ്കിനുകൾ അങ്ങിങ്ങായി ഉപേക്ഷിക്കുന്നതും കാണാനിടയായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336719/the-toilets-are-dirty)