---
title: "കുച്ചുപ്പുടിയിൽ ജ്യുവൽ മറിയ എബ്രഹാം ; രണ്ടാം തവണയും എ ഗ്രേഡ് "
english_title: "Jewel Mary Abraham A Grade in Kuchuppudi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336712/jewel-mary-abraham-a-grade-in-kuchuppudi"
published_at: "2026-01-16T16:48:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696a1eb533656_TRU18.jpg"
keywords: []
---

# കുച്ചുപ്പുടിയിൽ ജ്യുവൽ മറിയ എബ്രഹാം ; രണ്ടാം തവണയും എ ഗ്രേഡ് 

> **Lead Summary:** **തൃശ്ശൂർ: [[truevisionnews.com] ] **സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ ജ്യുവൽ മറിയം എബ്രഹാം നിറഞ്ഞാടി . രാമായണത്തിൽ ഹനുമാൻ രാമനോടും സീതയോടുമുള്ള ആരാധാന വർണ്ണിക്കുന്ന ഭാഗമാണ് അവതരിപ്പിച്ചത്.

## Article Content

**തൃശ്ശൂർ: [[truevisionnews.com] ] **സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ ജ്യുവൽ മറിയം എബ്രഹാം നിറഞ്ഞാടി . രാമായണത്തിൽ ഹനുമാൻ രാമനോടും സീതയോടുമുള്ള ആരാധാന വർണ്ണിക്കുന്ന ഭാഗമാണ് അവതരിപ്പിച്ചത്.

ഹനുമാൻ തൻ്റെ ഹൃദയം തുറന്ന് രാമനേയും സീതയേയും തുറന്ന് കാണിക്കുന്നു. മുക്കോലക്കൽ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ 9 ാം ക്ലാസ് വിദ്യാർത്ഥിനിയായ ജ്യുവൽ തുടർച്ചയായ രണ്ടാം തവണയാണ് കുച്ചുപ്പുടിയിൽ എ ഗ്രേഡ് നേടുന്നത്.

ഇത്തവണ അപ്പീൽ പോരാട്ടത്തിലൂടെയാണ് സംസ്ഥാന കലോത്സവത്തിന് എത്തിയത്. 6, 7 ക്ലാസുകളിൽ പഠിക്കുമ്പോൾ ജില്ലാ കലോത്സവങ്ങളിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ബി ജില ബാല കൃഷ്ണൻ്റെ ശിഷ്യണത്തിലാണ് കുച്ചുപ്പടി അഭ്യസിക്കുന്നത്.

തിരുവനന്തപുരം സ്വദേശികളായ ജയൻ ജോസഫ് - ജിഷ ജയൻ ദമ്പതികളുടെ മകളാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336712/jewel-mary-abraham-a-grade-in-kuchuppudi)