---
title: "നിറ കാലോത്സവം; പച്ചയും ചുവപ്പും, തിളങ്ങുന്ന കുപ്പായങ്ങളും ജീവനുള്ള ക്യാൻവാസായി,വർണ്ണങ്ങളുടെ നിറച്ചാർത്തിൽ അലിഞ്ഞ് തൃശ്ശൂർ "
english_title: "64th Kerala School Kalolsavam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336709/64th-kerala-school-kalolsavam"
published_at: "2026-01-16T16:33:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696a1c1d40993_TRU17.jpg"
keywords: []
---

# നിറ കാലോത്സവം; പച്ചയും ചുവപ്പും, തിളങ്ങുന്ന കുപ്പായങ്ങളും ജീവനുള്ള ക്യാൻവാസായി,വർണ്ണങ്ങളുടെ നിറച്ചാർത്തിൽ അലിഞ്ഞ് തൃശ്ശൂർ 

> **Lead Summary:** **തൃശ്ശൂർ: [[truevisionnews.com]] **തൃശ്ശൂരിന്റെ മണ്ണിൽ അരങ്ങേറുന്ന 64-ാമത് കേരള സ്‌കൂൾ കലോത്സവം കേവലം കലകളുടെ മാറ്റുരയ്ക്കൽ മാത്രമല്ല. മറിച്ച് വർണ്ണങ്ങളുടെ ഒരു മഹാസംഗമം കൂടിയായി മാറിയിരിക്കുകയാണ്.

## Article Content

**തൃശ്ശൂർ: [[truevisionnews.com]] **തൃശ്ശൂരിന്റെ മണ്ണിൽ അരങ്ങേറുന്ന 64-ാമത് കേരള സ്‌കൂൾ കലോത്സവം കേവലം കലകളുടെ മാറ്റുരയ്ക്കൽ മാത്രമല്ല. മറിച്ച് വർണ്ണങ്ങളുടെ ഒരു മഹാസംഗമം കൂടിയായി മാറിയിരിക്കുകയാണ്.

പൂരനഗരിയുടെ ഓരോ വീഥികളും വേദികളും ഇപ്പോൾ പലവിധ വർണങ്ങൾ നിറഞ്ഞിരിക്കുന്നു. പലനിറത്തിലും മണത്തിലുമുള്ള പൂക്കളുടെ പേരുകളാണ് കലോത്സവത്തിലെ ഓരോ വേദികൾക്കുമുള്ളത്.

വേദികളുടെ അലങ്കാരപ്പണികൾ മുതൽ മത്സരാർഥികളുടെ വേഷവിധാനങ്ങളിൽ വരെ ഈ നിറക്കൂട്ടുകളുടെ വൈവിധ്യം പ്രകടമാണ്. പട്ടുപാവാടകളിലെ കടുംവർണ്ണങ്ങളും, കഥകളി വേഷങ്ങളിലെ പച്ചയും ചുവപ്പും, ഒപ്പനയിലെ തിളങ്ങുന്ന കുപ്പായങ്ങളും ചേർന്ന് ഓരോ വേദിയെയും ഒരു ജീവനുള്ള കാൻവാസാക്കി മാറ്റുന്നു.

സംഘനൃത്ത മത്സരാർഥികളുടെ വസ്ത്രങ്ങളിലെ തിളക്കമാർന്ന വർണങ്ങളും നാടോടി നൃത്തത്തിൻ്റെ ചായക്കൂട്ടുകളും എല്ലാം സാംസ്കാരിക നഗരിയിൽ നിറങ്ങളുടെ പുതിയ ചിത്രം വരയ്ക്കുകയാണ്.

കലയും നിറവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ മുറുകെപ്പിടിച്ചുകൊണ്ടാണ് ഇത്തവണത്തെ ഓരോ പ്രകടനവും അരങ്ങിലെത്തുന്നത്. നീല, പച്ച, മഞ്ഞ, ചുവപ്പ് അങ്ങനെ അങ്ങനെ വേദിയിലും പരിസര പ്രദേശങ്ങളിലും നിറങ്ങൾ നിറയുന്നു.

മത്സരമാകുമ്പോൾ കുറച്ച് കളർഫുൾ ആകണ്ടേ എന്നാണ് വിദ്യാർഥികളുടേയും അധ്യാപകരുടേയും അഭിപ്രായം. വെറും പ്രകടനങ്ങൾ എന്നതിനപ്പുറം, കാണികളുടെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിരുന്നായി ഈ മേള മാറുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336709/64th-kerala-school-kalolsavam)