---
title: "ഇരട്ടി മധുരം; തൃശ്ശൂരിനായി മോഹിനിയാട്ടത്തിലും കുച്ചിപ്പുടിയിലും നേട്ടവുമായി ഇന്ദുബാല"
english_title: "Indhubala wins in Mohiniyattam and Kuchipudi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336705/indhubala-wins-in-mohiniyattam-and-kuchipudi"
published_at: "2026-01-16T16:07:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696a14f32b520_TRU16.jpg"
keywords: []
---

# ഇരട്ടി മധുരം; തൃശ്ശൂരിനായി മോഹിനിയാട്ടത്തിലും കുച്ചിപ്പുടിയിലും നേട്ടവുമായി ഇന്ദുബാല

> **Lead Summary:** **തൃശ്ശൂർ: [[truevisionnews.com]]** കേരള സ്കൂൾ കലോത്സവത്തിൽ ഇരട്ടി മധുരവുമായി തൃശ്ശൂർക്കാരി. ആതിഥേയരായ തൃശ്ശൂരിന് കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിലും വിജയം സമ്മാനിച്ചാണ് ഇന്ദുബാലസതീഷ് കലോത്സവ നഗരി വിടുന്നത്.

## Article Content

**തൃശ്ശൂർ: [[truevisionnews.com]]** കേരള സ്കൂൾ കലോത്സവത്തിൽ ഇരട്ടി മധുരവുമായി തൃശ്ശൂർക്കാരി. ആതിഥേയരായ തൃശ്ശൂരിന് കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിലും വിജയം സമ്മാനിച്ചാണ് ഇന്ദുബാലസതീഷ് കലോത്സവ നഗരി വിടുന്നത്.

തൃശ്ശൂർ കാൽഡിയൻ സിറിയൻ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് ഇന്ദുബാല. നാലാം ക്ലാസ് മുതൽ നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കൃത്യമായ പരിശീലനത്തിലൂടെയാണ് ഇന്ദുബാല കാണിക്കളുടെ ശ്രദ്ധയാകർഷിച്ചത്.

കുച്ചിപ്പുടിയിൽ കൈകേയിയുടെ ദുഃഖം പ്രമേയമാക്കിയും, വിഷ്ണു മോഹിനിയുടെ രൂപമായി അസുരനെ വധിക്കുന്നതുമാണ് മോഹിനിയാട്ടത്തിലെ പ്രമേയം. മോഹിനിയാട്ടത്തിൽ അപ്പീലിലൂടെയാണ് എ ഗ്രേഡ് എന്ന് ഒന്നാം സ്ഥാനം ഇന്ദുബാല ഉറപ്പിച്ചത്.

പാലക്കാട്‌ മാർഗ്ഗ സ്കൂൾ ആർട്ട് ഡയരക്ടർ ധനൂപിന്റെ ശിക്ഷണത്തിൽ കുച്ചിപ്പുടിയും എളവള്ളി നടനനികേതം ഷീബ സഹദേവന്റെ കീഴിൽ മോഹിനിയാട്ടത്തിലുമുള്ള നിതാന്ത പരിശീലനമാണ് ഇരട്ടിമധുരം സമ്മാനിച്ചത്.

തുടർച്ചയായി എൽ പി മുതൽ സബ്ജില്ല വരെ മോഹിനിയാട്ടത്തിലും ഓട്ടംതുള്ളലിലും ഒന്നാമതാണ് ഇന്ദുബാല. എളവള്ളി കൊണ്ടരപ്പശ്ശേരി സതീഷ് രേണു ദമ്പതികളുടെ മകളാണ്. സഹോദരൻ:അനന്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336705/indhubala-wins-in-mohiniyattam-and-kuchipudi)