---
title: "അവയവ ദാനം; അച്ഛനെഴുതിയ കഥയിൽ നിറഞ്ഞാടി  മകന്റെ മോണോആക്ട്"
english_title: "Shines at Kalolsavam by telling a story written by his father, Kalolsavam 2026"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336702/shines-at-kalolsavam-by-telling-a-story-written-by-his-father-kalolsavam-2026"
published_at: "2026-01-16T15:59:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696a132435d4b_surya.jpg"
keywords: []
---

# അവയവ ദാനം; അച്ഛനെഴുതിയ കഥയിൽ നിറഞ്ഞാടി  മകന്റെ മോണോആക്ട്

> **Lead Summary:** **തൃശ്ശൂർ : **അച്ഛൻ എഴുതിയ കഥ പറഞ്ഞ് കലോത്സവത്തിൽ തിളങ്ങി. നന്ത്യാർ വട്ടം വേദിയിൽ(വേദി 14) അരങ്ങേറിയ മോണോ ആക്ട് മത്സരത്തിലാണ് മത്സരാർത്ഥിക്ക് വേറിട്ട അനുഭവമുണ്ടായത്.

## Article Content

**തൃശ്ശൂർ : **അച്ഛൻ എഴുതിയ കഥ പറഞ്ഞ് കലോത്സവത്തിൽ തിളങ്ങി. നന്ത്യാർ വട്ടം വേദിയിൽ(വേദി 14) അരങ്ങേറിയ മോണോ ആക്ട് മത്സരത്തിലാണ് മത്സരാർത്ഥിക്ക് വേറിട്ട അനുഭവമുണ്ടായത്.

അച്ഛന്റ സുനിൽ കുമാറിൻ്റെ തൂലികയിൽ വിരിഞ്ഞ കഥകൊണ്ടാണ് മകൻ സൂര്യദേവ് ഇന്ന് അരങ്ങിലിറങ്ങിയത്. അവയവ ദാനം എന്ന ആശയത്തിൽ ബോധവൽക്കരണം എന്ന ലക്ഷ്യത്തോടെയാണ്

മാമ്പ്രം ഹയർ സെക്കണ്ടറി സ്കൂളിലെ സൂര്യദേവ് HS വിഭാഗത്തിൽ മോണോആക്ട് അവതരിപ്പിച്ചത്. ആദ്യമായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുകയും, പങ്കെടുത്ത ഇനത്തിൽ എ ഗ്രേഡ് കിട്ടും വിധത്തിൽ മികച്ചതാക്കാനും സൂര്യദേവിന് സാധിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336702/shines-at-kalolsavam-by-telling-a-story-written-by-his-father-kalolsavam-2026)