---
title: "മധുരിയ്ക്കും കലാനഗരി; മധുര നാരങ്ങാ വിതരണവുമായി പിടിഎ അസോസിയേഷൻ "
english_title: "Sweet lemons distributed in Kalotsava Nagari"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336695/sweet-lemons-distributed-in-kalotsava-nagari"
published_at: "2026-01-16T15:39:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696a0e912845d_ZZZZZZZZZZZZZZZZZZZZZZ.jpg"
keywords: []
---

# മധുരിയ്ക്കും കലാനഗരി; മധുര നാരങ്ങാ വിതരണവുമായി പിടിഎ അസോസിയേഷൻ 

> **Lead Summary:** **തൃശ്ശൂർ: [[truevisionnews.com]] **സംസ്ഥാന സ്കൂൾ കലോത്സവ നഗരിയിൽ വിദ്യാർത്ഥികൾക്കായി ജില്ലാ പിടിഎ അസോസിയേഷന്റെ നേതൃത്വത്തിൽ മധുരനാരങ്ങാ വിതരണം.വെയിലിന്റെ തീഷ്ണതയ്ക്ക് ആശ്വാസമെന്നോണം കലോത്സവം കാണാനും പങ്കെടുക്കാനും വന്നിട്ടുള്ള വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് മധുര നാരങ്ങകൾ വിതരണം നടത്തിയത്.

## Article Content

**തൃശ്ശൂർ: [[truevisionnews.com]] **സംസ്ഥാന സ്കൂൾ കലോത്സവ നഗരിയിൽ വിദ്യാർത്ഥികൾക്കായി ജില്ലാ പിടിഎ അസോസിയേഷന്റെ നേതൃത്വത്തിൽ മധുരനാരങ്ങാ വിതരണം.വെയിലിന്റെ തീഷ്ണതയ്ക്ക് ആശ്വാസമെന്നോണം കലോത്സവം കാണാനും പങ്കെടുക്കാനും വന്നിട്ടുള്ള വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് മധുര നാരങ്ങകൾ വിതരണം നടത്തിയത്.

കലോത്സവത്തിന്റെ മൂന്നാം നാളിൽ ആരംഭിച്ച നാരങ്ങാ വിതരണം വിവിധ വേദികളിലായി ഇനിയുള്ള ദിവസങ്ങളിലും തുടരുമെന്ന് അറിയിച്ചിരിക്കുകയാണ് സംഘാടകർ.കൊടും ചൂടിന് ആശ്വാസമായി ഒരുപാട് സംഘടനകൾ സന്നദ്ധ പ്രവർത്തനവുമായി മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും, അതിൽ നിന്നെല്ലാം വ്യത്യസ്തമായ നാരങ്ങാ വിതരണം പൊതുജനങ്ങളിൽ കൗതുകമുണർത്തുന്നതുമാണ്.

ജില്ലാ കളക്ടർ ഉൾപ്പെടെ അനവധി വ്യക്തിത്വങ്ങൾ പരിപാടിയുടെ നടത്തിപ്പിന് പിന്തുണ നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336695/sweet-lemons-distributed-in-kalotsava-nagari)