---
title: "പുകമഞ്ഞിൽ ഉത്തരേന്ത്യ; നാളെ വരെ സ്കൂളുകൾക്ക് അവധി നീട്ടി"
english_title: "North India in smog; School holidays extended until tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336688/north-india-in-smog-school-holidays-extended-until-tomorrow"
published_at: "2026-01-16T15:00:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696a06186a859_North_India_in_smog.jpg"
keywords: []
---

# പുകമഞ്ഞിൽ ഉത്തരേന്ത്യ; നാളെ വരെ സ്കൂളുകൾക്ക് അവധി നീട്ടി

> **Lead Summary:** **ദില്ലി: ** ദില്ലി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യതരംഗം കഠിനമായി തുടരുന്നു. കാലാവസ്ഥാ സാഹചര്യം കണക്കിലെടുത്ത് നോയിഡയിലും ഗാസിയാബാദിലും നാളെ വരെ സ്കൂളുകൾക്ക് അവധി നീട്ടി നൽകി.

## Article Content

**ദില്ലി: ** ദില്ലി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യതരംഗം കഠിനമായി തുടരുന്നു. കാലാവസ്ഥാ സാഹചര്യം കണക്കിലെടുത്ത് നോയിഡയിലും ഗാസിയാബാദിലും നാളെ വരെ സ്കൂളുകൾക്ക് അവധി നീട്ടി നൽകി.

ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ ഉണ്ടായ കനത്ത പുകമഞ്ഞ് ദൃശ്യപരിധിയെ സാരമായി ബാധിച്ചിട്ടുണ്ട്. തലസ്ഥാനമായ ദില്ലിയിൽ കനത്ത പുകമഞ്ഞ് വ്യോമ-റെയിൽ ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചു. പല ട്രെയിനുകളും വിമാന സർവീസുകളും സമയക്രമം തെറ്റിയാണ് ഓടുന്നത്.

ദില്ലി വിമാനത്താവളത്തിൽ നിരവധി വിമാന സർവീസുകൾ വൈകിയിട്ടുണ്ട്. 4.3 ഡിഗ്രി സെൽഷ്യസ് ആണ് ഇന്ന് ദില്ലിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. ശൈത്യ തരംഗത്തോടൊപ്പം ദില്ലിയിൽ വായുമലിനീകരണവും രൂക്ഷമായി തുടരുന്നു. വളരെ മോശം വിഭാഗത്തിലാണ് നിലവിൽ ദില്ലിയിലെ വായു ഗുണനിലവാരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336688/north-india-in-smog-school-holidays-extended-until-tomorrow)