---
title: "ചുവട് തെറ്റാതെ; നാലാം വയസിൽ തുടങ്ങിയ നടന വിസ്മയം സംസ്ഥാന കലോത്സവത്തിലും തിളങ്ങി"
english_title: "Kuchupudi, Mohiniyattam Amrutha Sunil"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336676/kuchupudi-mohiniyattam-amrutha-sunil"
published_at: "2026-01-16T14:12:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6969fa3b172b3_TRU13.jpg"
keywords: []
---

# ചുവട് തെറ്റാതെ; നാലാം വയസിൽ തുടങ്ങിയ നടന വിസ്മയം സംസ്ഥാന കലോത്സവത്തിലും തിളങ്ങി

> **Lead Summary:** **തൃശ്ശൂർ:[[truevisionnews.com]]**[ ] രണ്ടര വയസിൽ അങ്കണവാടി കലോത്സവത്തിൽ ഈ മിടുക്കി തുടങ്ങിയതാണ് ഇന്ന് ഈ കേരള കലോത്സവ വേദിയിലെ എ ഗ്രേഡ് വരെ. ചുവട് തെറ്റാതെ നാലാം വയസിൽ തുടങ്ങിയ നടന വിസ്മയം തൃശ്ശൂരിലെ സംസ്ഥാന കലോത്സവത്തിലും തിളങ്ങി.

## Article Content

**തൃശ്ശൂർ:[[truevisionnews.com]]**[ ] രണ്ടര വയസിൽ അങ്കണവാടി കലോത്സവത്തിൽ ഈ മിടുക്കി തുടങ്ങിയതാണ് ഇന്ന് ഈ കേരള കലോത്സവ വേദിയിലെ എ ഗ്രേഡ് വരെ. ചുവട് തെറ്റാതെ നാലാം വയസിൽ തുടങ്ങിയ നടന വിസ്മയം തൃശ്ശൂരിലെ സംസ്ഥാന കലോത്സവത്തിലും തിളങ്ങി.

ഹയർ സെക്കണ്ടി വിഭാഗം കുച്ചുപ്പുടി , മോഹിനിയാട്ടം മത്സരത്തിൽ നെയ്യാറ്റിൻകര സെൻ്റ് തെരേസസ് കോൺവെൻ്റ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി അമൃത സുനിൽ വിസ്മയ പ്രകടനമാണ് കാഴ്ച്ച വെച്ചത്.

രണ്ട് ഇനങ്ങളിലും എ ഗ്രേഡ് നേടി. നെയ്യാറ്റിൻകര നയനം ബൈജുവിൻ്റെ കീഴിൽ പതിമൂന്ന് വർഷമായി നൃത്തം പഠിച്ചു വരികയാണ്. ബൈജുവിനെ കൂടാതെ ഡോ മഹേഷ് യു പിള്ള , കലാമണ്ഡലം വൃന്ദ മഹേഷ് എന്നിവരാണ് ഇപ്പോഴത്തെ പരിശീലകർ.പ്രവാസിയായ സുനിൽ കുമാറിൻ്റെയും ആശയുടെയും ഏക മകളാണ് അമൃത.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336676/kuchupudi-mohiniyattam-amrutha-sunil)