---
title: "വെള്ളിനക്ഷത്ര'ങ്ങളായി തിളങ്ങാൻ; മികച്ച നാടക നടനും നടിക്കും ഭരത് പി. ജെ. ആന്റണി സ്‌മാരക അഭിനയ പ്രതിഭ അവാർഡ് സമ്മാനിച്ചു"
english_title: "To shine like 'silver stars'; Bharat P. J. Antony Memorial Performance Award presented to the best drama actor and actress"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336671/to-shine-like-silver-stars-bharat-p-j-antony-memorial-performance-award-presented-to-the-best-drama-actor-and-actress"
published_at: "2026-01-16T14:01:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6969f7a440946_Antony_Memorial_Performance_Award_presented_to_the_best_drama_actor_and_actress.jpg"
keywords: []
---

# വെള്ളിനക്ഷത്ര'ങ്ങളായി തിളങ്ങാൻ; മികച്ച നാടക നടനും നടിക്കും ഭരത് പി. ജെ. ആന്റണി സ്‌മാരക അഭിനയ പ്രതിഭ അവാർഡ് സമ്മാനിച്ചു

> **Lead Summary:** തൃശ്ശൂർ : 64-ാ മത് സംസ്ഥാന സ്‌കൂൾ കലോത്സ‌വത്തിൽ മികച്ച നാടക നടനും നടിക്കും ഭരത് പി. ജെ. ആന്റണി സ്‌മാരക അഭിനയ പ്രതിഭ അവാർഡ് സമ്മാനിച്ചു.

## Article Content

തൃശ്ശൂർ : 64-ാ മത് സംസ്ഥാന സ്‌കൂൾ കലോത്സ‌വത്തിൽ മികച്ച നാടക നടനും നടിക്കും ഭരത് പി. ജെ. ആന്റണി സ്‌മാരക അഭിനയ പ്രതിഭ അവാർഡ് സമ്മാനിച്ചു.

2014-പാലക്കാട്, 2015-കോഴിക്കോട്, 2016-തിരുവനന്തപുരം,2017-കണ്ണൂർ, 2018-തൃശ്ശൂർ, 2019-ആലപ്പുഴ സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിൽ മികച്ച നടനും നടിക്കുമുള്ള ഭരത് പി ജെ. ആന്റണി സ്മ‌ാരക അവാർഡുകൾ പാർട്ട് - ഒ. എൻ. ഒ. ഫിലിംസ് സമർപ്പിച്ചുവരുന്നു.

1500 രൂപയുടെ നാടകസംബന്ധമായ പുസ്‌തകങ്ങളും, പ്രശസ്‌തിപത്രവും, മെമെൻ്റൊയും അടങ്ങുന്നതാണ് അവാർഡ്. തൃശ്ശൂർ പാർട്ട് - ഒ. എൻ. ഒ. ഫിലിംസ്, ബിന്നി ഇമ്മട്ടി ഫൗണ്ടേഷൻ, ഒലീവിയ & സൂര്യകിരൺ ഫിലിംസ് - ദുബായിയുമായി സഹകരിച്ചാണ് അവാർഡ് വിതരണം. മീഡിയ പവലിയനിൽ വെച്ച് സിനിമതാരം സുനിൽ സുഗത അവാർഡ് സമ്മാനിച്ചു.

‘മലയാള നാടകവേദിയിലെ തീക്ഷ്‌ണവും സർഗ്ഗാത്മകവുമായ പൊളിച്ചെഴുത്തായിരുന്നു പി.ജെ. ആന്റണി. ജീവിതത്തെ അതിന്റെ പരുപരുത്തതും, മുറിപ്പെടുത്തുന്നതുമായ സത്യസന്ധതയോടെ അദ്ദേഹം അരങ്ങിൽ അവതരിപ്പിച്ചു. ഒട്ടും നാടകീയമല്ലാതെ നാടകത്തിൽ ജീവിച്ച ആൻ്റണി എന്ന മനുഷ്യന്റെ പ്രതിഭാശാലിയായ കലാകാരൻ്റെ, കേരളത്തിലേക്ക് ആദ്യമായി ഭരത് അവാർഡ് ('നിർമ്മാല്യം' - 1973) സമ്മാനിച്ചു. 'റെബലി'ൻ്റെ സ്‌മരണാർത്ഥം, മലയാള നാടക- സിനിമാ വേദിക്ക് പ്രചോദനമാകുമെന്ന പ്രതീക്ഷയോടെ, ഇതാ കേരള സംസ്ഥാന സ്‌കൂൾ കലോത്സവം - നാടക അഭിനയ പ്രതിഭ അവാർഡ് മലയാള നാടകവേദിയിൽനിന്നും സിനിമയിലെത്തി, സംസ്ഥാന-ദേശീയ പുരസ്ക്കാരങ്ങൾ കരസ്ഥമാക്കിയ എല്ലാ നടീ- നടന്മാരുടേയും, അനശ്വര ഓർമ്മകൾ അയവിറക്കികൊണ്ട്, വരുംനാളുകളിൽ അഭിനയ ചരിത്രത്തിലെ 'വെള്ളിനക്ഷത്ര'ങ്ങളായി ഈ അഭിനയ പ്രതിഭകൾ തിളങ്ങട്ടെ എന്നാശംസിച്ചുകൊണ്ടാണ് അവാർഡ് ധാനം‘.

ജനപ്രിയ ഇനമായ എച്ച് എസ് വിഭാഗം നാടകത്തിൽ എ ഗ്രേഡുമായി മേമുണ്ട എച്ച് എസ് എസ് വടകര സ്കൂളാണ് തിളങ്ങിയത്. പലസ്‌തീൻ യുദ്ധ ദുരവസ്ഥ പ്രതിപാതിക്കുന്ന നാടകത്തിന് ഭാഷ എന്നാണ് പേരിട്ടിട്ടുള്ളത്. എ ഗ്രേഡ് എന്നതിലുപരി മികച്ച നടനായി തിളങ്ങി ഫിദൽ ഗൗതം തന്റെ നടന പ്രാവീണ്യം തൃശ്ശൂരിലെ വേദിയിൽ വിസ്മയമാക്കി.

കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസർ പ്രവീൺ മായ ദമ്പതികളുടെ മകനായ ഫിദൽ തുറയിൽ ആശാന്റെ വേഷവുമായാണ് പ്രേക്ഷക ശ്രദ്ധയാകർഷിച്ചത്. കഴിഞ്ഞ മൂന്ന് വർഷം തുടർച്ചയായി വിജയം ഉറപ്പിക്കാൻ ഫിദലിലും സംഘത്തിനുമായി. തിരുവനന്തപുരത്ത് വെച്ച് നടന്ന കഴിഞ്ഞ വർഷത്തെ കലോത്സവത്തിൽ ബെസ്റ്റ് ജ്യൂറിക്കുള്ള അവാർഡ് ഫിദൽ ഗൗതം സ്വന്തമാക്കിയിരുന്നു.

മികച്ച നടയായി തൃശ്ശൂർ സെന്റ് ജോസഫ് മതിലകം സ്കൂൾ വിദ്യാർത്ഥിനി ശ്രീയ എൻ. വിയെ തെരഞ്ഞെടുത്തു. മനുഷ്യ സമൂഹത്തിലെ ജാതിമത വേർതിരിവുകൾ പ്രതിപാതിപ്പിക്കുന്നതാണ് താറാവ് എന്ന് പേരിട്ടിട്ടുള്ള നാടകത്തിന്റെ പ്രമേയം.

ഭരത് പി. ജെ. ആന്റണി സ്‌മാരക ജനറൽ കൺവീനർ, ജ്യൂറി കൊ-ഓർഡിനേറ്റർ

ചാക്കോ ഡി അന്തിക്കാട് അധ്യക്ഷത വഹിച്ചു.അവാർഡ് ചടങ്ങിന് ജോയി പ്ലാശ്ശേരി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336671/to-shine-like-silver-stars-bharat-p-j-antony-memorial-performance-award-presented-to-the-best-drama-actor-and-actress)