---
title: "മാന്യ സദസ്സിന് വന്ദനം ; മലയാളം പ്രസംഗത്തിൽ ആൻ മരിയയ്ക്ക് നാലാം ജയം   "
english_title: "Ann Maria wins fourth victory in Malayalam speech"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336665/ann-maria-wins-fourth-victory-in-malayalam-speech"
published_at: "2026-01-16T13:47:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6969f432e9821_TRU11.jpg"
keywords: []
---

# മാന്യ സദസ്സിന് വന്ദനം ; മലയാളം പ്രസംഗത്തിൽ ആൻ മരിയയ്ക്ക് നാലാം ജയം   

> **Lead Summary:** **തൃശ്ശൂർ: [[truevisionnews.com]] **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി നാലു തവണ മലയാളം പ്രസംഗത്തിൽ പ്രിയ മകൾ ആൻ മരിയയുടെ എ ഗ്രേഡ് നേടുമ്പോൾ അധ്യാപക ദമ്പതികളായ അജിൻ പി പോളിനും നയനയ്ക്കും ഏറെ അഭിമാനിക്കാം.

## Article Content

**തൃശ്ശൂർ: [[truevisionnews.com]] **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി നാലു തവണ മലയാളം പ്രസംഗത്തിൽ പ്രിയ മകൾ ആൻ മരിയയുടെ എ ഗ്രേഡ് നേടുമ്പോൾ അധ്യാപക ദമ്പതികളായ അജിൻ പി പോളിനും നയനയ്ക്കും ഏറെ അഭിമാനിക്കാം.

മലപ്പുറം നിലമ്പൂർ പറമ്പ ജി യു പി സ്കൂളിലെ അധ്യാപകരാണ് ഇരുവരും. പാലേമാട് എസ് വി എച്ച് എസ് എസ്സിലെ പ്ലസ് ടു വിദ്യാർത്ഥിയായ ആൻ മരിയ യു പി തലം കലോത്സവ വേദികളിൽ സജീവമാണ്.

ഇത്തവണ പ്രസംഗത്തിനു പുറമേ ഉപന്യാസം ദേശഭക്തിഗാനം കഥാപ്രസംഗം എന്നിവയിലും എ ഗ്രേഡ് നേടിയിട്ടുണ്ട്. കഥാ പ്രസംഗത്തിൽ രണ്ട് തവണ എ ഗ്രേഡ് നേടിയിട്ടുണ്ട്. അധ്യാപകനായ പിതാവ് അജിൻ പോൾ തന്നെയാണ് പ്രസംഗത്തിൽ പരിശീലനം നൽകിയത്.

> പ്രസംഗ കലയിലെ അനുഭവങ്ങൾ ഉൾക്കൊള്ളിച്ച് "മാന്യ സദസ്സിന് വന്ദനം " എന്ന പേരിൽ ആൻ മരിയ പുസ്തകം രചിച്ചിട്ടുണ്ട്. " ഭരണഭാഷ മലയാളം ആകുമ്പോൾ " എന്ന വിഷയത്തിലാണ് ഇത്തവണ പ്രസംഗ മത്സരം നടന്നത്.

ഭരണ ഭാഷ മലയാളം ആകുമ്പോൾ ഭരണസംവിധാനങ്ങൾ കൂടുതൽ സുതാര്യവൽക്കരിക്കപെടുകയും അതേസമയം സാങ്കേതിക പദങ്ങളിൽ കുഴപ്പം വരുത്തുന്നുണ്ടെന്നും ആൻ മരിയ പറഞ്ഞു. കലാ രംഗത്തെ മികവ് പരിഗണിച്ച് ഉജ്ജ്വല ബാല്യം പുരസ്കാരവും കൊച്ചു മിടുക്കിയെ തേടി എത്തിയിരുന്നു.

സംസ്ഥാന തലത്തിൽ നിരവധി തവണ പ്രസംഗ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336665/ann-maria-wins-fourth-victory-in-malayalam-speech)