---
title: "അഭിനയ മികവിൽ ശ്രീയ മികച്ച നടി; നാടകത്തിൽ എ ഗ്രേഡുമായി ആതിഥേയരായ സെൻറ് ജോസഫ് മതിലകം "
english_title: "St. Joseph Mathilakam with A grade in drama"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336662/st-joseph-mathilakam-with-a-grade-in-drama"
published_at: "2026-01-16T13:33:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6969f877ccda4_TRUZZZZ.jpg"
keywords: []
---

# അഭിനയ മികവിൽ ശ്രീയ മികച്ച നടി; നാടകത്തിൽ എ ഗ്രേഡുമായി ആതിഥേയരായ സെൻറ് ജോസഫ് മതിലകം 

> **Lead Summary:** **തൃശ്ശൂർ: [[truevisionnews.com]]**[ ] അറുപത്തി നാലാമത് കേരള സ്കൂൾ കലോത്സവത്തിൽ എച്ച് വിഭാഗം മലയാളം നാടകത്തിൽ എ ഗ്രേഡുമായി സെന്റ് ജോസഫ് മതിലകം സ്കൂൾ. നാടകത്തിൽ മികച്ച നടിയായി ശ്രീയ എൻ വി. യെ തിരഞ്ഞെടുത്തു.

## Article Content

**തൃശ്ശൂർ: [[truevisionnews.com]]**[ ] അറുപത്തി നാലാമത് കേരള സ്കൂൾ കലോത്സവത്തിൽ എച്ച് വിഭാഗം മലയാളം നാടകത്തിൽ എ ഗ്രേഡുമായി സെന്റ് ജോസഫ് മതിലകം സ്കൂൾ. നാടകത്തിൽ മികച്ച നടിയായി ശ്രീയ എൻ വി. യെ തിരഞ്ഞെടുത്തു.

മനുഷ്യ സമൂഹത്തിലെ ജാതിമത വേർതിരിവുകൾ പ്രതിപാതിപ്പിക്കുന്നതാണ് താറാവ് എന്ന് പേരിട്ടിട്ടുള്ള നാടകത്തിന്റെ പ്രമേയം. ഏഴാം ക്ലാസ് മുതൽ നാടക തട്ടിൽ അഭിനയ മികവ് തെളിയിക്കുന്ന ഈ പ്രതിഭ സ്കൂൾ കലോത്സവ മേളയ്ക്ക് അഭിമാനമാണ്.

ടീച്ചറായി വേഷമണിയുന്ന ശ്രീയ തന്റെ ക്ലാസ് മുറിയിൽ അരങ്ങേറുന്ന ജാതി മത വേർതിരിവകളുടെ യഥാർത്ഥ ചിത്രം കാണികളിലേക്ക് എത്തിച്ചു. പ്രമേയത്തിനനുസരിച്ച് വേഷങ്ങൾ പകർന്നാടുന്ന ശ്രീയ 2023 ൽ ജില്ല തലത്തിൽ മികച്ച നടനുള്ള അവാർഡും സ്വന്തമാക്കിയിട്ടുണ്ട്.

22 രണ്ടോളം ഗ്രൂപ്പുകൾ ആണ് വേദി പതിനൊന്ന് കർണികാരത്തിൽ അരങ്ങ് തകർത്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336662/st-joseph-mathilakam-with-a-grade-in-drama)