---
title: "പപ്പൻ കാവിലിന് ഇത് ഇരട്ടി മധുരം"
english_title: "Pappan Kavil, Kalotsavam 2026, the art teacher of Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336642/pappan-kavil-kalotsavam-2026-the-art-teacher-of-kozhikode"
published_at: "2026-01-16T12:43:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6969e57788527_kavil.jpg"
keywords: []
---

# പപ്പൻ കാവിലിന് ഇത് ഇരട്ടി മധുരം

> **Lead Summary:** തൃശൂർ: കോഴിക്കോടിൻ്റെ കലാ ആചാര്യൻ പപ്പൻ കാവിലിന് ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവം നൽകിയത് ഇരട്ടി മധുരം. സ്വന്തം വീട് തന്നെ കലാപ്രവർത്തനത്തിനായി മാറ്റിവെച്ച നാട്ടുകാരുടെ പപ്പേട്ടൻ്റെ വീട്ടുമുറ്റത്ത് നിന്ന് അഭ്യസിച്ചിറങ്ങിയത് നിരവധി കലാകാരന്മാരാണ്.

## Article Content

തൃശൂർ: കോഴിക്കോടിൻ്റെ കലാ ആചാര്യൻ പപ്പൻ കാവിലിന് ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവം നൽകിയത് ഇരട്ടി മധുരം. സ്വന്തം വീട് തന്നെ കലാപ്രവർത്തനത്തിനായി മാറ്റിവെച്ച നാട്ടുകാരുടെ പപ്പേട്ടൻ്റെ വീട്ടുമുറ്റത്ത് നിന്ന് അഭ്യസിച്ചിറങ്ങിയത് നിരവധി കലാകാരന്മാരാണ്.

ഒട്ടനവധി ശിഷ്യരെ സ്കൂൾ കോളെജ് കലോത്സവങ്ങളിൽ വേദിയിലെത്തിച്ച് വിജയ പീഠത്തിൽ എത്തിച്ചെങ്കിലും ഇത്തവണ വിജയ കിരീടം ചൂടിച്ചത് തൻ്റെ പേരക്കുട്ടിയെ തന്നെയാണ് അതിൻ്റെ ചാരി താർത്ഥ്യത്തിലാണ് ഈ ഗുരുശ്രേഷ്ഠൻ. മകൻ രഞ്ജിത്തിൻ്റെ മകൾ ഋതുമിത്രയാണ് കഥാപ്രസംഗത്തിൽ എഗ്രേഡ് നേടി മുത്തച്ഛന് ഗുരുദക്ഷിണ നൽകിയത്.

കഥാപ്രസംഗ ഫലപ്രഖ്യാപനം അറിഞ്ഞ ഉടനെ ഋതുമിത്ര മുത്തച്ഛനെ കെട്ടിപുണർന്നപ്പോൾ 80 കാരനായ പപ്പേട്ടൻ്റെ കണ്ണുകൾ നിറഞ്ഞു. തുടർന്ന് ആത്മ നിർവൃതിയും അഭിമാനവും നിറഞ്ഞ മന്ദഹാസവും വിടർന്നു.

30 വർഷത്തിലധികമായി കഥാ പ്രസംഗം പരിശീലി പ്പിക്കുന്ന പപ്പൻ കാവിൽ പപ്പേട്ടന് ഇത് ആത്മസംതൃപ്തിയുടെ മുഹൂർത്തം. സ്കൂൾ-യൂനിവേഴ്‌സിറ്റി കലോത്സവങ്ങളിൽ നിരവധി കഥാകാരന്മാർക്ക് എ ഗ്രേഡും ഒന്നാം സ്ഥാനവുമൊക്കെ വാങ്ങിക്കൊടുത്ത പപ്പൻ കാവിൽ ആദ്യമായാണ് സ്വന്തം വീട്ടിലെ കുട്ടിയെ ഉന്നതങ്ങളിലെത്തിക്കുന്നത്.

ബിസിനസുകാരനായ മകൻ രഞ്ജിത്തിന്റെയും കോഴിക്കോ ട് സ്വകാര്യാശുപത്രി ഡയാലിസിസ് ടെക്നീഷ്യൻ നീതുവിൻ്റെയും മകളാണ് ഋതു മിത്ര. നടുവണ്ണൂർ ഗവ. എച്ച്.എച്ച്.എസ്. എസിൽ പ്ലസ് വൺ വിദ്യാർഥിനിയായ ഋതുമിത്ര, എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കഥാപ്രസംഗത്തിൽ ജില്ല തലത്തിൽ എ ഗ്രേഡ് നേടിയിരുന്നു. എൻസിസി ക്യാമ്പിലായതിനാൽ അടുത്ത ര ണ്ടു വർഷങ്ങളിൽ മത്സരിക്കാനായില്ല. ഇത്തവണ ആദ്യമായി സംസ്ഥാന മത്സരത്തിൽ പങ്കെടുത്തത്.

ത്യാഗരാജ സ്വാമികളുടെ ജീവിതവും സംഗീതവും പ്രതിപാദിക്കുന്ന 'എന്തരോ മഹാനുഭാവുലു' എന്ന കഥയാണ് അവതരി പ്പിച്ചത്. കോഴിക്കോട് പേരാമ്പ്രക്കടുത്ത് നടുവണ്ണൂർ കാവുന്തറ ഗ്രാമത്തിൻ്റെ കലാ കൂട്ടായ്മയുടെ ആവിഷ്കാരമായിരുന്നു ഋതുമിത്രയുടെ വേദിയിലെ ഉജ്ജ്വല വിജയം.

പ്രശസ്ത കവിയും ഗാനരചയിതാവുമായ രമേശ് കാവിലിന്റെ രചനക്ക് പ്രശസ്ത സംഗീതജ്ഞരായ പ്രേംകുമാർ വടകര, പ്രേംരാജ് പാലക്കാട് എന്നിവർ സംഗീ തം നൽകിയാണ് കഥയെ വേദിയിൽ എത്തിച്ചത്.

ബാലകൃഷ്ണൻ കരുവന്നൂർ, വിനോദ് കാവിൽ എന്നിവർ പശ്ചാത്തല സംഗീതമൊരുക്കി. വേദിയിൽ വിദ്യാർഥികളായ ശിവസൂര്യ (ഹാർമോണിയം), ജഗൻ സൂര്യ (സിംബൽ), ഐ വിൻ എസ്. മനോജ് (തബല), ദേവിക നാരായണൻ നമ്പൂതിരി (വയലിൻ)എന്നിവർ പക്കമേളക്കാരായി ഋതുമിത്രക്കൊപ്പം വേദിയിൽ ഉണ്ടായിരുന്നു.

കലയെ തേടി അലയുന്നവർക്ക് ഒരു ആസ്ഥാനമാണ് പപ്പേട്ടൻ്റെ കാവുന്തറയിലെ വീട്. സംസ്ഥാന സർക്കാർ ഫോക് ലോർ ഗുരുപൂജ അവാർഡ് നൽകി ആദരിച്ച പപ്പൻ കാവിൽ നാട്ടിലെ കലാകാരന്മാർക്കായി വീട്ടുമുറ്റത്ത് തന്നെ കലാകളരി തയ്യാറാക്കിയിരിക്കുകയാണ്.

ഈ വീട്ടുമുറ്റത്ത് നിത്യേന പരിശീലനം നടക്കുകയാണ്. നാടകം, നാടൻ കലകൾ, ചെണ്ട, കഥാപ്രസംഗം തുടങ്ങി കലയുടെ സകല മേഖലകളിലും ഈ കലാ മുറ്റത്ത് നിന്ന് പരിശീലനം നേടിയവർ നിരവധിയാണ്.

വിവിധ മേഖലകളിൽ പരിശീലനം ആഗ്രഹിക്കുന്നവർക്ക് ആശ്രയിക്കാവുന്ന ഒരിടമാണ് കാവിൽ വീട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സാധാരണക്കാരായ നാട്ടിൻ പുറത്ത് കാരെ വേദിയിൽ എത്തിച്ചതിൻ്റെ ചാരിതാർത്ഥ്യം കൂടിയുണ്ട് ഈ ഗുരുവിന്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336642/pappan-kavil-kalotsavam-2026-the-art-teacher-of-kozhikode)