---
title: "മേമുണ്ടയുടെ അഭിമാനം; ഇശലുകളുടെ മൊഴി വഴക്കങ്ങൾ നിറഞ്ഞൊഴുകി സാൽവിയ സാജ് "
english_title: "Salvia received many compliments from the audience at the Oppana Mappilapattu and Padyamcholal competitions"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336640/salvia-received-many-compliments-from-the-audience-at-the-oppana-mappilapattu-and-padyamcholal-competitions"
published_at: "2026-01-16T12:32:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6969e2aa79b55_TRU6.jpg"
keywords: []
---

# മേമുണ്ടയുടെ അഭിമാനം; ഇശലുകളുടെ മൊഴി വഴക്കങ്ങൾ നിറഞ്ഞൊഴുകി സാൽവിയ സാജ് 

> **Lead Summary:** **തൃശ്ശൂർ: [[truevisionnews.com]]**[ ] 64ാം മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒപ്പന മാപ്പിളപ്പാട്ട്, പദ്യംചൊല്ലൽ മത്സര വേദികളിലും ആസ്വാദകരുടെ അഭിനന്ദനങ്ങൾ ഏറെ ഏറ്റു വാങ്ങി സാൽവിയ അക്ഷര നഗരിയുടെ മിന്നുന്ന താരമായി മാറി.

## Article Content

**തൃശ്ശൂർ: [[truevisionnews.com]]**[ ] 64ാം മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒപ്പന മാപ്പിളപ്പാട്ട്, പദ്യംചൊല്ലൽ മത്സര വേദികളിലും ആസ്വാദകരുടെ അഭിനന്ദനങ്ങൾ ഏറെ ഏറ്റു വാങ്ങി സാൽവിയ അക്ഷര നഗരിയുടെ മിന്നുന്ന താരമായി മാറി.

സമാനകളില്ലാത്ത നേട്ടങ്ങളുമായിട്ടാണ് മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയായ സാൽവിയ പൂരത്തിന്റെ നാട്ടിലെ കലോൽസവത്തിൽ നിന്ന് മടങ്ങുന്നത്. കോഴിക്കോട് ജില്ലയുടെ ചാമ്പ്യൻഷിപ്പ് സ്വപനങ്ങൾക്കായി മൂന്ന്  ഇനങ്ങളിൽ പങ്കെടുത്ത് , മൂന്ന് ഇനങ്ങളിലും എ ഗ്രേഡ് നേടി 15 പോയിന്റാണ് ഈ കലാപ്രതിഭ മാതൃ ജില്ലയ്ക്ക് സമ്മാനിച്ചത്.

+1 സയൻസ് വിദ്യാർത്ഥിയായ സാൽവിയ കഴിഞ്ഞ വർഷങ്ങളിലും കലോത്സവത്തിൽ പങ്കെടുത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഹാരീസ് ഉസ്താദ് പരിശീലിപ്പിച്ച് കലോൽസവത്തിൽ എ ഗ്രേഡ് നേടിയ ഒപ്പന ടീമിന്റെ വിജയത്തിൽ സാൽവിയയുടെ പാട്ടിന്റെ ഇമ്പമാർന്ന സ്വരമാധുര്യം ഒപ്പന ചുവടിന്റെ താളത്തിന് മികവേകി.

കടത്തനാട്ട് മാധവിയമ്മയുടെ 'നിഹിതം ഗുഹായാം' എന്ന കവിതയാണ് പദ്യം ചൊല്ലൽ മത്സരത്തിൽ സാൽവിയ ചൊല്ലിയത്. ജനാബ് ബദറുദ്ദീൻ പാറന്നൂരിന്റെ സീറത്തുൽ നബവിയയിൽ നിന്നും എടുത്ത ഇശൽ ആയേ പോതവൻ എന്ന വരികൾക്ക് ഇർഷാദ് സ്രാമ്പിക്കല്ല് സംഗീതം നൽകിയ വരികളാണ് മാപ്പിളപ്പാട്ട് വേദിയാൻ സാൻവിയ പാടിയത് വില്യാപ്പള്ളി സ്വദേശികളായ സജീവന്റെയും സജിലയുടെയും മകളാണ് ഈ ഗായിക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336640/salvia-received-many-compliments-from-the-audience-at-the-oppana-mappilapattu-and-padyamcholal-competitions)